സീറ്റ് നിഷേധിച്ചു; ബിഹാര്‍ ബി.ജെ.പി ഉപാധ്യക്ഷന്‍ എല്‍.ജെ.പിയില്‍ ചേര്‍ന്നു


ചിരാഗ് പാസ്വാനും രാജേന്ദ്ര സിങ്ങും| Photo: Twitter| ANI

പട്‌ന: ബിഹാറില്‍ ബി.ജെ.പിക്ക് തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ രാജേന്ദ്ര സിങ് എല്‍.ജെ.പിയില്‍ ചേര്‍ന്നു. എല്‍.ജെ.പി. അധ്യക്ഷന്‍ ചിരാഗ് പാസ്വാന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് രാജേന്ദ്ര സിങ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് രാജേന്ദ്ര സിങ് എല്‍.ജെ.പിയിലെത്തിയത്.



ദിനാര മണ്ഡലത്തില്‍ ജെ.ഡി.(യു) സ്ഥാനാര്‍ഥിക്കെതിരെ രാജേന്ദ്ര സിങ്ങിനെ മത്സരിപ്പിക്കാനാണ് പാസ്വാന്റെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രി ജയ് കുമാര്‍ സിങ്ങാണ് ഇവിടുത്തെ ജെ.ഡി.(യു). സ്ഥാനാര്‍ഥി.

ഇത് രണ്ടാംവട്ടമാണ് രാജേന്ദ്ര സിങ്ങും ജയ് കുമാര്‍ സിങ്ങും തമ്മില്‍ ഏറ്റുമുട്ടുന്നത്. 2015ല്‍ 2691 വോട്ടുകള്‍ക്കാണ് ജയ്കുമാര്‍ സിങ്ങിനോട് രാജേന്ദ്ര സിങ് പരാജയപ്പെട്ടത്.

അതേസമയം, ജെഡിയു നേതാവും ദുംറാവ് എംഎല്‍എയുമായ ദദന്‍ സിങ് യാദവ് എല്‍.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നും സൂചനകളുണ്ട്. എല്‍.ജെ.പി. വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് ഡോട്ട്‌കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേ മണ്ഡലത്തില്‍ ജെ.ഡി.(യു)വിന്റെ അന്‍ജും ആരയ്‌ക്കെതിരെ ദദന്‍ മത്സരിക്കുമെന്നുമാണ് വിവരം.

ചൊവ്വാഴ്ച സ്വതന്ത്രസ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ദദന്‍ പോയിരുന്നു. എന്നാല്‍ എല്‍.ജെ.പയിലേക്ക് ക്ഷണിച്ചുള്ള വിളിയെത്തിയതോടെ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാതെ മടങ്ങുകയായിരുന്നു.

content highlights: bihar bjp state vice president joins ljp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented