പാക് ഗുരുദ്വാര ആക്രമണം: മതഭ്രാന്ത് അങ്ങേയറ്റം അപകടകരമെന്ന് രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: മതഭ്രാന്ത് അപകടരമാണെന്നും അതിനുള്ള വിഷസംഹാരി സ്‌നേഹവും പരസ്പര ബഹുമാനവും തിരിച്ചറിവുമാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെള്ളിയാഴ്ച പാകിസ്താനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയില്ലെന്നും രാഹുലിന്റെ സിഖ് വിരുദ്ധ നിലപാടാണ് ഇത് വെളിവാക്കുന്നതെന്നും കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആരോപിച്ചിരുന്നു. ഇതിന് തൊട്ടുപിറകേയാണ് ഗുരുദ്വാര അക്രമത്തെ അപലപിച്ചുകൊണ്ട് രാഹുല്‍ ട്വീറ്റ് ചെയ്തത്.

'നങ്കന സാഹബിന് നേരെയുണ്ടായ അതിക്രമം ആക്ഷേപാര്‍ഹവും അങ്ങേയറ്റം അപലപനീയവുമാണ്. മതഭ്രാന്ത് അപകടകരമാണ്. വര്‍ഷങ്ങള്‍ പഴക്കമുളള വിഷം. അതിന് അതിരുകളില്ല. സ്‌നേഹം+ പരസ്പര ബഹുമാനം+ പരസ്പരം മനസ്സിലാക്കുക എന്നിവ മാത്രമാണ് അതിനുള്ള വിഷസംഹാരി. ' - രാഹുല് ട്വീറ്റില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പാകിസ്താനിലെ നങ്കന സാഹിബ് ഗുരുദ്വാര വളഞ്ഞ ജനക്കൂട്ടം ഗുരുദ്വാരയ്ക്കുനേരെ കല്ലേറ് നടത്തിയിരുന്നു. നിരവധി വിശ്വാസികള്‍ ഗുരുദ്വാരയ്ക്കുള്ളില്‍ കുടുങ്ങിയിരുന്നു. സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യ സിഖ് വിഭാഗക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പാക് ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചു. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Bigotry is dangerous : Rahul Gandhi on Pak Gurudwara Incident

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented