ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്. രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കൂടുതല്‍ കേസുകളാണ്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി 47,092 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 509 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 

47,092 പുതിയ കേസുകളില്‍ 32,803 കേസുകളും കേരളത്തിലാണ്. ആകെ കേസുകളുടെ 70 ശതമാനമാനവും ആകെ മരണങ്ങളുടെ മൂന്നിലൊന്നുമാണിത്. 

ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 3,28,57,937 ആയി. നിലവില്‍ 3,89,583 സജീവ കേസുകളാണുള്ളത്. മരണം 4,39,529 ആയി. ആകെ രോഗമുക്തരുടെ എണ്ണം 3,20,28,825 ആയി. 

രാജ്യത്ത് ഇതുവരെ 66,30,37,334 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

Content Highlights: Biggest Daily Rise (47,092) In Covid Cases In 2 Months Amid Kerala Surge