റോഡിൽ രൂപപ്പെട്ട കുഴി | Photo: twitter.com
ന്യൂഡല്‍ഹി: വാഹനങ്ങള്‍ ഒരു തടസ്സവുമില്ലാതെ നീങ്ങിക്കൊണ്ടിരുന്ന റോഡില്‍ രൂപപ്പെട്ടത് 15 അടിയോളം വ്യാസമുള്ള കുഴി. ദക്ഷിണ ഡല്‍ഹിയിലെ ഐഐടി മേല്‍പ്പാലത്തിന് താഴെയുള്ള റോഡിലാണ് വലിയൊരു ഭാഗം ഇടിഞ്ഞ് വീണ് ഗുഹപോലെയായത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ് ട്രാഫിക് പോലീസ്.
ട്രാഫിക് സിഗ്നലിന് സമീപത്തുള്ള റോഡ് ഈ അവസ്ഥയിലായത് കാരണം ഐഐടി ഭാഗത്ത് നിന്ന് അദ്ച്ചിനി മേഖലയിലേക്ക് പോകുന്ന വാഹനങ്ങള്‍ കത്വരായ് സരായ് വഴി തിരിച്ചുവിട്ടാണ് ഗതാഗത ക്രമീകരണം. ഗർത്തം രൂപപ്പെട്ട സ്ഥലത്ത് ഡല്‍ഹി പോലീസും, ട്രാഫിക് പോലീസും, പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തുകയാണ്.
Content Highlights: big piece of road caved in Delhi into a 15 feet hole
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..