സംഘർഷത്തിന്റെ വീഡിയോയിൽ നിന്നും | Photo:Twitter:@fpjindia
ലഖ്നൗ: പുതുവര്‍ഷാഘോഷത്തിനിടെ ഒരു സംഘം പുരുഷന്മാര് സ്ത്രീകളോടൊത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഉത്തര്‍ പ്രദേശ് ഗ്രേയിറ്റര്‍ നോയിഡയില്‍ ഒരു ഹൗസിംഗ് സൊസൈറ്റിയില്‍ ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം. സംഘര്‍ഷത്തിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
രണ്ട് സ്ത്രീകളുടെ കൂടെ ഒരു കൂട്ടം പുരുഷന്മാര് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് കയ്യേറ്റത്തിനിടയാക്കിയത്. ഇവരുടെ ഭര്ത്താക്കന്മാരും സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവരും തമ്മിലാണ് തര്‍ക്കമുണ്ടായത്.
തന്റെയും സുഹൃത്തിന്റെയും ഭാര്യയെ ഇവര്‍ നിര്‍ബന്ധപൂര്‍വ്വം സെല്‍ഫിക്ക് പ്രേരിപ്പിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് സ്ഥലത്തെ താമസക്കാരനായ അജിത് കുമാര്‍ വ്യക്തമാക്കി. പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും സുഹൃത്ത് റിതേഷിനെയും മര്‍ദ്ദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ച ചിലര്‍ക്കും പരിക്കേറ്റു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. നാലു പേരെ ആശുപത്രിയില്‍ പ്രവേശിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Big Fight At Noida New Year Party After Women "Forced" For Selfies
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..