-
ന്യൂഡൽഹി: കേന്ദ്രസർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി. ഐഎഎസ് റാങ്കിലുള്ള 23 ഉദ്യോഗസ്ഥരെയാണ് പുതിയ വകുപ്പുകളിലേക്ക് പുനർവിന്യസിച്ചത്.
മുതിർന്ന ഐഎസ് ഉദ്യോഗസ്ഥനായ എകെ ശർമ, തരുൺ ബജാജി എന്നിവരെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും നീക്കി.
1988 ബാച്ച് ഹരിയാണ കേഡർ ഉദ്യോഗസ്ഥനായിരുന്ന തരുൺ ബജാജ് ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ സെക്രട്ടറിയായി നിയമിതനായി. ഏപ്രിൽ 30ന് നിലവിലെ സെക്രട്ടറിയായ അടാനും ചക്രബർത്തിയിൽ നിന്നും ചുമതല ഏറ്റെടുക്കും. പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണൽ സെക്രട്ടറിയായാണ് അടാനു ചക്രബർത്തിയുടെ പുതിയ നിയമനം.
ഗുജറാത്ത് കേഡറിലെ 1988 ബാച്ച് ഐഎഎസും പിഎംഒയിലെ അഡീഷണൽ സെക്രട്ടറിയുമായ ശർമ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭക വകുപ്പിന്റെ സെക്രട്ടറിയായി നിയമിതനായി. നിലവിലെ സെക്രട്ടറിയായ അരുൺ കുമാർ പാണ്ഡെയുടെ കാലാവധി ഏപ്രിൽ 30ന് അവസാനിക്കും.
പുതിയ നിയമനങ്ങൾ
സുധാൻഷു പാണ്ഡെ -പുതിയ കേന്ദ്ര ഭക്ഷ്യവകുപ്പ് സെക്രട്ടറി
പ്രദീപ് കുമാർ ത്രിപാഠി- സെക്രട്ടറി, സ്റ്റീൽ
തരുൺ കപൂർ- സെക്രട്ടറി, പെട്രോളിയം ആന്റ് നാച്ചുറൽ ഗ്യാസ്
അനിത കർവാൾ(സിബിഎസ്ഇ ചെയർപഴ്സൺ)- സെക്രട്ടറി, എജ്യുക്കേഷൻ ആന്റ് ലിറ്ററസി
രാജേഷ് ഭൂഷൺ- ആരോഗ്യം, കുടുംബക്ഷേമം പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥൻ
നിലവിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായ അമിത് ഖരെയ്ക്ക് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറിയുടെ അധിക ചുമതല നൽകി.
ഭക്ഷ്യ-പൊതു വിതരണ സെക്രട്ടറി രവി കാന്തിന് പ്രതിരോധ മന്ത്രാലയത്തിലെ മുൻ സൈനികരുടെ ക്ഷേമകാര്യ വിഭാഗം സെക്രട്ടറിയുടെ അധികചുമതല നൽകി.
കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുഡാന് മൂന്ന് മാസത്തെ കാലാവധി നീട്ടിനൽകി. ആന്ധ്രാപ്രദേശിലെ 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ അവർ ഏപ്രിൽ 30ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..