
കോവിഷീൽഡ് വാക്സിൻ ഭൂട്ടാനിൽ എത്തിച്ചപ്പോൾ | ഫോട്ടോ: ANI
ന്യൂഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിൻ അയൽ രാജ്യങ്ങളായ ഭൂട്ടാനിലും മാലെദ്വീപിലും എത്തിച്ചു. മാലദ്വീപിനും ഭൂട്ടാനും പുറമേ ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്മര്, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് കയറ്റി അയയ്ക്കുന്നത്. അഫ്ഗാനിസ്ഥാന്, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് വാക്സിന് ഇറക്കുമതി ചെയ്യും.
അടിയന്തരാനുമതി ലഭിച്ചതിനെ തുടര്‍ന്ന് കൊവിഷീല്‍ഡ്, കൊവാക്സിന് എന്നീ വാക്സിനുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്തുതുടങ്ങി. ആദ്യഘട്ടത്തില്‍ രാജ്യത്തെ മൂന്നുകോടിയോളം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുളളവര്‍ക്കാണ് വാക്സിന് ലഭ്യമാകുക.
ദക്ഷിണ കൊറിയ, ഖത്തര്‍, ബെഹ്റിന്‍, സൗദി അറേബ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നീ വിദേശ രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് വാക്സിന് വാങ്ങുന്നതിനുളള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ചൈനീസ് വാക്സിനുകള്‍ വിതരണത്തിനൊരുങ്ങതിന്റെ പശ്ചാത്തലത്തിലാണ് അയല്രാജ്യങ്ങളിലേക്കുളള വാക്സിന് വിതരണം ഇന്ത്യ വേഗത്തിലാക്കിയത്. കോവിഡ് 19 ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് മഹാമാരിയെ ചൈന കൈകാര്യം ചെയ്ത രീതിക്കെതിരേ ലോകവ്യാപ കമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ചൈനയുടെ കോവിഡ് ടെസ്റ്റ് കിറ്റുകളുടെ കാര്യക്ഷമതയും ലോകം കോവിഡിന്റെ ഭീതിയില്‍ കഴിയുന്നതിനിടയില്‍ വെറ്റ് മാര്‍ക്കറ്റുകള്‍ തുറക്കാനുളള ചൈനയുടെ തീരുമാനവും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
എന്നാല്‍ സ്വന്തമായി വാക്സിന് വികസിപ്പിച്ചെടുത്ത ചൈന അയല്‍രാജ്യങ്ങളിലേക്ക് അവ കയറ്റി അയച്ച് ബന്ധം പുതുക്കാനുമുളള ശ്രമത്തിലാണ്. ജനുവരി ആറിന് ഇതിന്റെ ഭാഗമായി ഒരു ഓണ്‍ലൈന്‍ ചര്‍ച്ച ചൈനീസ് അധികൃതര്‍ സംഘടിപ്പിച്ചിരുന്നു. എട്ട് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അഞ്ചുരാജ്യങ്ങള്‍ ഇതില്‍ പങ്കെടുത്തു. മലേഷ്യ, ഫിലിപ്പൈന്‍സ്, ഇൻഡൊനീഷ്യ, കംബോഡിയ എന്നീ രാജ്യങ്ങളിലേക്ക് വാക്സിന് കയറ്റി അയയ്ക്കുമെന്ന് ചൈന അറിയിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..