ഭൂപേന്ദ്ര പട്ടേൽ | Photo: ANI
ഗാന്ധിനഗര്‍: ഗുജറാത്തിന്റെ മുഖ്യമന്ത്രിസ്ഥാനത്ത് ഭൂപേന്ദ്ര പട്ടേല്‍ തുടരും. പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്തു നടന്ന ബി.ജെ.പി. എം.എല്‍.എമാരുടെ യോഗം നിയമസഭാകക്ഷി നേതാവായി പട്ടേലിനെ തിരഞ്ഞെടുത്തു. ഇത് രണ്ടാംവട്ടമാണ് അറുപതുകാരനായ പട്ടേല്‍, ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്ത് എത്തുന്നത്.
കഴിഞ്ഞ സര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരുന്ന ഭൂപേന്ദ്ര പട്ടേല്‍, കാലാവധി അവസാനിച്ച പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച രാജിസമര്‍പ്പിച്ചിരുന്നു. ഭൂപേന്ദ്ര പട്ടേലിനെ നിയമസഭാകക്ഷി നേതാവായി ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്. പാര്‍ട്ടിയുടെ കേന്ദ്രനിരീക്ഷകരായ രാജ്‌നാഥ് സിങ്, ബി.എസ്. യെദ്യൂരപ്പ, അര്‍ജുന്‍ മുണ്ട തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഘട്‌ലോദിയ മണ്ഡലത്തില്‍നിന്ന് ഇത് രണ്ടാംതവണയാണ് പട്ടേല്‍ ഗുജറാത്ത് നിയമസഭയിലെത്തുന്നത്. 2021 സെപ്റ്റംബറിലാണ് വിജയ് രൂപാണിക്ക് പകരക്കാരനായി ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിസ്ഥാനത്ത് എത്തിയത്.
Content Highlights: bhupendra patel to continue as chief minister of gujrat
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..