സത്യപ്രതിജ്ഞ ചെയ്ത ശേഷം ഭൂപേന്ദ്ര പട്ടേലിനെ സ്വീകരിക്കുന്ന ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, പ്രധാനമന്ത്രി മോദി സമീപം
അഹമ്മദാബാദ്: ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ ബിജെപി നേതാക്കളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവവ്രത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തു. ഗുജറാത്തിന്റെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഭൂപേന്ദ്ര പട്ടേല്‍ ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി കസേരയിലെത്തുന്നത്.
ഗാന്ധി നഗറിലെ ഹെലിപാട് മൈതാനത്തായിരുന്നു ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, യോഗി ആദിത്യനാഥ് അടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവരടക്കം ചടങ്ങിനെത്തിയിരുന്നു.
182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 156 സീറ്റുകള്‍ പിടിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയാണ് സംസ്ഥാനത്ത് ബിജെപി തുടര്‍ച്ചയായ ഏഴാം തവണയും അധികാരത്തിലേറുന്നത്.
ഭൂപേന്ദ്ര പട്ടേലും 16 മന്ത്രിമാരുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഇതില്‍ ഒരു വനിത മാത്രമാണുള്ളത്. ഭാനുബെന്‍ ബാബരിയയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത ഏക വനിതാ മന്ത്രി. കോണ്‍ഗ്രസ് വിട്ടെത്തിയ പാട്ടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍ ആദ്യ ഘട്ട മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിട്ടില്ല.
'ഞാന്‍ വളരെ പ്രായം കുറഞ്ഞ ഒരു എംഎല്‍എയാണ്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ മാത്രമാണ് ഞാന്‍ വിശ്വസിക്കുന്നത്. മന്ത്രിസഭയില്‍ ആരെ നിലനിര്‍ത്തണമെന്ന് ബിജെപി തീരുമാനിക്കും. പാര്‍ട്ടി എനിക്ക് എന്ത് ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ തീരുമാനിച്ചാലും ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കും' - ചടങ്ങിന് മുന്നോടിയായി ഹര്‍ദിക് പട്ടേല്‍ പ്രതികരിച്ചു.
Content Highlights: Bhupendra Patel takes oath as 18th Gujarat chief minister in PM Modi's presence
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..