പ്രധാനമന്ത്രി 'മന്‍ കി ബാത്ത്' നടത്തുമ്പോള്‍ എല്ലാവരും പാത്രം കൊട്ടണമെന്ന് സമരം ചെയ്യുന്ന കര്‍ഷകര്‍


ജഗജിത് സിംഗ് ദാലേവാല | Photo: ANI

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മന്‍ കി ബാത്ത്' നടക്കുന്ന വേളയില്‍ എല്ലാവരും പാത്രം കൊട്ടണമെന്ന ആഹ്വാനവുമായി പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. ഡിസംബര്‍ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 'മന്‍ കി ബാത്തി'ല്‍ സംസാരിക്കുന്ന സമയം വീടുകളില്‍ പാത്രം കൊട്ടാന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജഗജിത് സിംഗ് ദാലേവാല പറഞ്ഞു.

ഡിസംബര്‍ 25 മുതല്‍ ഡിസംബര്‍ 27 വരെ ഹരിയാണയിലെ ടോള്‍ പ്ലാസകളിലൂടെ സൗജന്യമായി വാഹനങ്ങള്‍ കടത്തിവിടുമെന്നും ദല്ലേവാല പറഞ്ഞു. കിസാന്‍ ദിവസ് ആയ ഡിസംബര്‍ 23ന് ഒരുനേരം ഭക്ഷണം ഒഴിവാക്കാന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്ന് രാകേഷ് ടിക്കായത്തും പറഞ്ഞു.

നേരത്തെ കോവിഡ് പോരാളികളെ ആദരിക്കുന്നതിനായി പാത്രം കൊട്ടാനും വിളക്ക് തെളിക്കാനും പ്രധാനമന്ത്രി മോദി ആഹ്വാനംചെയ്തിരുന്നു. ഈമാസം 27നാണ് പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ അവസാനത്തെ മന്‍കി ബാത്ത് പരിപാടി നടക്കുക.

Content Highlights: Bharatiya Kisan Union. FarmersProtest, Prime Minister Modi's Mann Ki Baat

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented