എസ്.പി.ബിക്ക് ഭാരതരത്‌ന നല്‍കണം; പ്രധാനമന്ത്രിക്ക് ജഗന്‍മോഹന്‍ റെഡ്ഢിയുടെ കത്ത്


ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം ലോകത്തിലെ തന്നെ സംഗീത കൂട്ടായ്മയ്ക്ക് വലിയ നഷ്ടമാണെന്ന് ജഗന്‍മോഹന്‍ റെഡ്ഢി കത്തില്‍ പറയുന്നു. 

എസ്.പി ബാലസുബ്രഹ്മണ്യം | ഫോട്ടോ: മാതൃഭൂമി

ഹൈദരാബാദ്: അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന നൽകണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം ഇന്ത്യയിലെ ആരാധകർക്കും സംഗീതപ്രേമികൾക്കും മാത്രമല്ല ലോകത്തിലെ തന്നെ സംഗീത കൂട്ടായ്മയ്ക്ക് വലിയ നഷ്ടമാണെന്ന് ജഗൻമോഹൻ റെഡ്ഢി കത്തിൽ പറയുന്നു.

അമ്പതുവർഷത്തോളം നീണ്ട ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത ജീവിതം ലോക സംഗീത മേഖലയിൽ തന്നെ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. അദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങൾ സംഗീതത്തിനുമപ്പുറമാണെന്ന് പറയാം. മാതൃഭാഷയായ തെലുങ്കിൽ മാത്രം നാൽപ്പതിനായിരത്തിലധികം ഗാനങ്ങൾ എസ്.പി.ബി ആലപിച്ചിട്ടുണ്ട്. ഇതുകൂടാതെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും അദ്ദേഹം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ആറുതവണ മികച്ച ഗായകനുളള ദേശീയ പുരസ്ക്കാരം എസ്.പി ബാലസുബ്രഹ്മണ്യം നേടിയിട്ടുണ്ട്. തെലുങ്ക് സിനിമയിലെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്ക്കാരം 25 തവണയാണ് അദ്ദേഹം നേടിയത്. ഇതു കൂടാതെ ആറു ഫിലിംഫെയർ പുരസ്ക്കാരങ്ങളും എസ്.പി ബാലസുബ്രഹ്മണ്യം നേടിയിട്ടുണ്ട്. 2001ൽ പത്മശ്രീയും 2011ൽ പത്മഭൂഷനും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

സംഗീത മേഖലയിലെ പ്രാവീണ്യം കണക്കിലെടുത്ത് ലതാ മങ്കേഷ്ക്കർ, ഭൂപൻ ഹസാരിക, എം.എസ് സുബ്ബലക്ഷ്മി, ബിസ്മില്ല ഖാൻ, ഭീംസെൻ ജോഷി എന്നിവർക്ക് നേരത്തെ രാജ്യം ഭാരതരത്ന പുരസ്ക്കാരം നൽകിയിട്ടുണ്ട്. സംഗീതമേഖലയ്ക്കു നൽകിയ അനവധിയായ സംഭാവനകൾ പരിഗണിച്ച് എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന നൽകണമെന്ന് കത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.

Content Highlights:Bharat Ratna For SP Balasubrahmanyam Jagan Mohan Reddy Writes To PM


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


06:03

16-ാം വയസ്സില്‍ പാര്‍ട്ടി അംഗത്വം; എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍... കോടിയേരി ഓർമയാകുമ്പോൾ

Oct 1, 2022

Most Commented