രാഹുൽ ഗാന്ധി | Photo: ANI
ന്യൂഡല്‍ഹി: ബുള്ളറ്റ് പ്രൂഫ് കാറില്‍ ഭാരത് ജോഡോ യാത്ര നടത്താനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയുടെ ഡല്‍ഹി പര്യടന വേളയില്‍ രാഹുലിന്റെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന ആരോപണ പ്രത്യാരോപണ വിവാദം പുകയുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
രാഹുലിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡല്‍ഹി പോലീസ് വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കഴിഞ്ഞദിവസം കത്തെഴുതിയിരുന്നു. എന്നാല്‍ ഈ ആരോപണത്തിനെതിരേ സി.ആര്.പി.എഫ്. രംഗത്തെത്തി. രാഹുല്‍ പലതവണ സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘിച്ചുവന്നായിരുന്നു സി.ആര്.പി.എഫ്. പറഞ്ഞത്.
ഞാന്‍ ബുള്ളറ്റ് പ്രൂഫ് കാറില്‍ ഭാരത് ജോഡോ യാത്ര നടത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എനിക്ക് എങ്ങനെ അത് ചെയ്യാനാകും. ഇതൊരു പദയാത്രയാണ്- രാഹുല്‍ പറഞ്ഞു. ബി.ജെ.പി. നേതാക്കള്‍ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ഒഴിവാക്കുന്നതും പ്രോട്ടോക്കോള്‍ ലംഘിക്കുന്നതിനെ കുറിച്ചും രാഹുല്‍ പരാമര്‍ശിക്കുകയും ചെയ്തു.
'അവരുടെ നേതാക്കള്‍ തുറന്ന ജീപ്പില്‍ പ്രോട്ടോക്കോളിന് വിരുദ്ധമായി റോഡ് ഷോകള്‍ നടത്തുന്നു. അവര്‍ക്കാര്‍ക്കും കത്ത് അയച്ചിട്ടില്ല. രാഹുല്‍ ഗാന്ധി സ്വന്തം സുരക്ഷാവലയം ഭേദിക്കുന്നു എന്ന് വരുത്താനാണ് അവര്‍ ശ്രമിക്കുന്നത്'. സത്യത്തെ അടിച്ചമര്‍ത്താന്‍ പണംകൊണ്ടും പ്രചാരണം കൊണ്ടും സാധ്യമല്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: bharat jodo yatra not possible in bullet proof car says rahul gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..