ഭാരത് ജോഡോ യാത്ര:'BJP ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്ന് ഇന്ധനം നിറയ്ക്കൂ'; കേന്ദ്രമന്ത്രിയുടെ പരിഹാസം


തന്റെ ഉപദേശം കോൺഗ്രസ് സ്വീകരിക്കുകയാണെങ്കിൽ 1050 രൂപ മുതൽ 2205 രൂപ വരെ ഭാരത് ജോഡോ യാത്രയിൽ ഡീസലിന് ലാഭിക്കാമെന്ന് കേന്ദ്രമന്ത്രി.

ഹർദീപ് സിങ് പുരി, രാഹുൽ ഗാന്ധി | Photo: PTI

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാക്കൾ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇന്ധനം നിറക്കൂ എന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. കോൺഗ്രസിനുള്ള ഉപദേശം എന്ന തലക്കെട്ടോടെ കുറിച്ച ട്വീറ്റിലാണ് കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി രംഗത്തെത്തിയത്.

"അവരുടെ 'ചെറുപ്പക്കാരനായ' നേതാവ് പതിവായി സഞ്ചരിക്കുന്നത് ഒരു കൂട്ടം പരിവാരങ്ങളുടേയും ആഡംബര വാഹനങ്ങളുടേയും അകമ്പടിയോടുകൂടിയാണ്. ഈ ഉപദേശങ്ങൾക്കുള്ള നന്ദി അവർ എന്നോട് പിന്നീട് പറഞ്ഞാൽ മതിയാകും" എന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ഇന്ധനവില അടങ്ങുന്ന ഗ്രാഫോടു കൂടിയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. കോൺഗ്രസിന് ഏതൊക്കെ സംസ്ഥാനത്ത് നിന്ന് ഇന്ധനം അടിച്ചാൽ ലാഭമാകുമെന്നും അദ്ദേഹം ട്വീറ്റിൽ കൂടി പരിഹസിച്ചു. തെലങ്കാനയും ജമ്മു കശ്മീരും തമ്മിൽ ഇന്ധനവിലയിൽ ലിറ്ററിന് 14.5 രൂപ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ ഉപദേശം കോൺഗ്രസ് സ്വീകരിക്കുകയാണെങ്കിൽ 1050 രൂപ മുതൽ 2205 രൂപ വരെ ഭാരത് ജോഡോ യാത്രയിൽ ഡീസലിന് ലാഭിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബി.ജെ.പിയും കോൺഗ്രസും പരസ്പരം വാഗ്വാദത്തിലാണ്. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ മന്ത്രിയുടെ ഇന്ധന പരാമർശവും.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ധരിച്ച ടീ ഷർട്ട്, ഫൈവ് സ്റ്റാർ ഹോട്ടലിലെന്ന പോലെയുള്ള കണ്ടയ്നറിലെ താമസം തുടങ്ങിയവ ബിജെപി വൻതോതിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാക്കിയിരുന്നു. എന്നാൽ അതിനെതിരെ പ്രതിരോധിക്കാൻ കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസ്ത്രങ്ങളായിരുന്നു എടുത്തിട്ടത്. പത്ത് ലക്ഷത്തിന്റെ വസ്ത്രം ധരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ടീ ഷർട്ടുമായി ബന്ധപ്പെട്ടുയർന്ന ചർച്ചയിൽ കോൺഗ്രസ് തിരിച്ചടിച്ചത്.

അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമടങ്ങുന്ന കണ്ടെയ്നറുകളിലാണ് രാഹുൽ ഗാന്ധിയുടേയും സംഘത്തിന്റേയും യാത്ര എന്നായിരുന്നു ഫൈവ് സ്റ്റാർ പരാമർശത്തിൽ കോൺഗ്രസ് ബിജെപിക്കെതിരെ തിരിച്ചടിച്ചത്. "അമിത് ഷായും അമിത് മാളവ്യയും കണ്ടയ്നറുകൾ കാണണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അവർ ഇത് കണ്ടാൽ മനസ്സിലാകും, ഇത് താമസിക്കാൻ പാകത്തിലുള്ള കണ്ടയ്നർ ആണോ എന്ന്. ഇത് രഥയാത്ര പോലെയല്ല. ഇത് ടൊയോട്ട യാത്രയോ അല്ലെങ്കിൽ ഇന്നോവ യാത്രയോ അല്ല. ഞങ്ങളുടേത് പദയാത്രയാണ്. കണ്ടയ്നറുകൾ ചൈനയിൽ നിന്ന് ഉണ്ടായക്കിയതല്ല, അദാനിയുടെ അധീനതയിലുമല്ല" കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.

Content Highlights: Bharat jodo yatra; hardeep singh puri comment - Congress says ‘not rath yatra’


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented