ഭാരത് ജോഡോ യാത്രയില്‍ സോണിയയും; ഒപ്പം ചേര്‍ന്നത് മാണ്ഡ്യയില്‍വച്ച്  


സെപ്റ്റംബർ ആറിന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയിൽ ആദ്യമായാണ് സോണിയ പങ്കെടുക്കുന്നത്.

കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഭാരത് ജോഡോ യാത്രയുടെ ഭാഗമായപ്പോൾ. Photo -Twitter/congress

മാണ്ഡ്യ (കര്‍ണാടക): രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. കര്‍ണാടകയിലെ ബി.ജെ.പി. ശക്തികേന്ദ്രമായ മാന്ധ്യ ജില്ലയില്‍നിന്നാണ് സോണിയ യാത്രയുടെ ഭാഗമായത്. രാവിലെ 6.30-ന് പാണ്ഡവപുരത്തുനിന്ന് ആരംഭിച്ച കാല്‍നാടയാത്രയില്‍ ജഹനഹള്ളിയില്‍ നിന്നാണ് സോണിയ പങ്കെടുത്തത്. വൈകിട്ട് 6.30-ന് നാഗമംഗള താലൂക്കില്‍ യാത്ര സമാപിക്കും.

എം.എല്‍.എമാരായ അഞ്ജലി നിംബാല്‍ക്കര്‍,രൂപകല, ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ എന്നിവരോടൊപ്പമാണ് സോണിയ എത്തിയത്. ബ്രഹ്‌മദേവരഹള്ളി വില്ലേജില്‍ നടക്കുന്ന യോഗത്തിലും അവര്‍ പങ്കെടുക്കും. വൈദ്യപരിശോധനയ്ക്കായി വിദേശത്തായിരുന്ന സോണിയ ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. സെപ്റ്റംബർ ആറിന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയിൽ ആദ്യമായാണ് സോണിയ പങ്കെടുക്കുന്നത്.മാണ്ഡ്യ ജില്ലയിലൂടെയുള്ള യാത്രയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു, ''പ്രതീക്ഷകളുടെയും സ്നേഹത്തിന്റെയും വിജയത്തിന്റെയും ഒരു യാത്ര, ഭാരത് ജോഡോയാത്രയുടെ ആത്മാവ് അതാണ്.' അത് പാണ്ഡവപുര താലൂക്കില്‍നിന്ന് പുനരാരംഭിച്ച് നാഗമംഗല താലൂക്കില്‍ ഇന്ന് അവസാനിക്കും.'' 511 കിലോമീറ്റര്‍ സഞ്ചരിച്ച് 21 ദിവസം കൊണ്ട് കാല്‍നടയാത്ര കര്‍ണാടകയിലൂടെ കടന്നുപോകും. ചാമരാജനഗര്‍, മൈസൂരു, മാണ്ഡ്യ, തുംകുരു, ചിത്രദുര്‍ഗ, ബല്ലാരി, റായ്ച്ചൂര്‍ ജില്ലകളിലൂടെയും യാത്ര കടന്നുപോകും. കന്യാകുമാരിയില്‍ തുടങ്ങിയ ഭാരത് ജോഡോ യാത്ര 150 ദിവസം കൊണ്ട് 3570 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ജമ്മു കാശ്മീരില്‍ സമാപിക്കും.

തിങ്കളാഴ്ച മൈസൂരുവിലെത്തിയ സോണിയാ ഗാന്ധി എച്ച്.ഡി. കോട്ടെയിൽ കബനി നദീതീരത്തെ സ്വകാര്യ റിസോർട്ടിൽ വിശ്രമത്തിലായിരുന്നു. ദസറ ആഘോഷമായതിനാൽ യാത്രയ്ക്ക് അവധി നൽകി രാഹുൽ ഗാന്ധിയും സോണിയക്കൊപ്പം ചേർന്നു. കേരളത്തിലെ പര്യടനം പൂർത്തിയാക്കി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കർണാടകത്തിൽ യാത്ര ആരംഭിച്ചത്. ചാമരാജനഗർ, മൈസൂരു ജില്ലകളിലൂടെ രാഹുലിനൊപ്പം നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. നാല് ദിവസത്തിനുശേഷം തിങ്കളാഴ്ച മാണ്ഡ്യയിലെ പാണ്ഡവപുരയിലെത്തിയപ്പോഴാണ് യാത്ര നിർത്തിവെച്ചത്.

Content Highlights: Bharat Jodo Yathra Rahul Gandhi Sonia Karnataka


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented