
പ്രതീകാത്മക ചിത്രം| ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: വെള്ളിയാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രഡേഴ്സ്. ഇന്ധന വിലവര്‍ധനവ്, പുതിയ ഇ-വേ ബില്‍, ജിഎസ്ടി എന്നിവയില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം.
40000 വ്യാപാര സംഘടനകള്‍ ബന്ദിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രഡേഴ്സ് അവകാശപ്പെട്ടു. അതേ സമയം കേരളത്തിൽ ബന്ദ് ശക്തമായേക്കില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്ദില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ മറ്റു വ്യാപാര സംഘടനകള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഓള് ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് വെല്‍ഫയര്‍ അസോസിയേഷനും (എ.ഐ.ടി.ഡബ്ല്യു.എ) ബന്ദിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ട്. റോഡുകള്‍ ഉപരോധിച്ചുള്ള സമരപരിപാടികളായിരിക്കും നടത്തുകയെന്ന് എ.ഐ.ടി.ഡബ്ല്യു.എ അറിയിച്ചു.
Content Highlights: Bharat bandh tomorrow-Traders, transporters to protest against GST, fuel price rise
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..