ബെംഗളൂരു അക്രമം:എംഎല്‍എയുടെ വീട്ടില്‍ നിന്ന് 3 കോടിയുടെ സ്വർണവും വെള്ളിയും മോഷ്ടിച്ചതായി റിപ്പോർട്ട്


അഖണ്ഡ ശ്രീനിവാസ് മൂർത്തി

ബെംഗളൂരു: സാമൂഹിക മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ ഉണ്ടായ അക്രമത്തിനിടെ കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ വീട് കൊള്ളയടിച്ചതായി പോലീസ് പ്രഥമ വിവര റിപ്പോർട്ട്. മൂന്ന് കോടിയോളം വില മതിക്കുന്ന സ്വര്‍ണവും വെളളിയുമാണ് കൊള്ളയടിക്കപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അക്രമികള്‍ വീട് തീയിട്ട് നശിപ്പിക്കുകയും ചെയ്തു.

2000-3000 ആളുകള്‍ ചേര്‍ന്ന് വീടും വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുവകകളും തീയിട്ട് നശിപ്പിച്ചതായി മൂര്‍ത്തി നല്‍കിയ പരാതിയില്‍ പറയുന്നു.

പുലികേശിനഗർ കോൺഗ്രസ് എം.എൽ.എ. അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധു സാമൂഹികമാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിനെത്തുടർന്നാണ് ഓഗസ്റ്റ് 11 രാത്രി ഡി.ജെ. ഹള്ളി, കെ.ജി. ഹള്ളി പോലീസ് സ്റ്റേഷനുകൾക്കുനേെരയും കാവൽബൈരസന്ദ്രയിലെ ശ്രീനിവാസ മൂർത്തിയുടെ വീടിനുനേരെയും ആക്രമണമുണ്ടായത്. 200-ഓളം വാഹനങ്ങൾ കത്തിച്ചു. തുടർന്ന് പോലീസ് നടത്തിയ വെടിവെപ്പിൽ മൂന്നുയുവാക്കളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ. നേതാവ് മുസമിൽ പാഷയടക്കം 145 പേരെയാണ് അറസ്റ്റുചെയ്തത്.

Content Highlight: Bengaluru violence: Mob looted gold and silver items worth Rs 3 crore from Congress MLA Akhanda Srinivasa Murthy 's house

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

രണ്ട് ബാറ്ററികൾ വാങ്ങി നൽകി, ജയിലിൽ കഴിഞ്ഞത് 31 വർഷം; പേരറിവാളന്റെ കഥ

May 19, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section
Most Commented