ബെംഗളൂരു സംഘര്‍ഷം: എസ്ഡിപിഐയെ നിരോധിക്കുന്നത്‌ കര്‍ണാടക കേന്ദ്രവുമായി ചര്‍ച്ച ചെയ്യും


Photo| PTI

ബെംഗളൂരു: ബെംഗളൂരുവിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ സംഘടനയ്‌ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബവരാജ് ബൊമ്മൈ. ആവശ്യമെങ്കില്‍ സംഘടനയെ നിരോധിക്കാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്‌തേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണങ്ങളെ ഇല്ലാതാക്കാനായി ആഭ്യന്തരവകുപ്പും പോലീസും സ്വീകരിച്ച പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു, പൊതുമുതല്‍ നശിപ്പിച്ചതിലുള്ള നഷ്ടം കലാപകാരികളില്‍ നിന്നും ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. കലാപത്തില്‍ മുഖ്യപങ്കുള്ള എസ്ഡിപിഐക്ക് നിരോധനമേര്‍പ്പെടുത്തുന്ന കാര്യം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സമാനമായ പ്രതികരണമാണ് കര്‍ണാടക നിയമമന്ത്രി ജെസി മധുസ്വാമിയും നടത്തിയത്. എസ്ഡിപിഐയെ നിരോധിക്കുമെന്ന് ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കില്ല. എന്നാല്‍ സംഘടനയ്‌ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും. ഈ പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടുമെന്നും നിരോധനത്തെക്കുറിച്ച് അഭിപ്രായം ആരായുമെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്ത് 11-നാണ് കിഴക്കന്‍ ബെംഗളൂരുവില്‍ സംഘര്‍ഷം ഉണ്ടായത്. പുലികേശിനഗറിലെ കോണ്‍ഗ്രസ് എം.എല്‍.എ. ആര്‍. അഖണ്ഡ ശ്രീനിവാസിന്റെ അടുത്ത ബന്ധുവായ പി നവീന്റെ വിദ്വേഷ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടു. ലക്ഷണക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സംഘര്‍ത്തിന്റെ ഭാഗമായി എംഎല്‍എയുടെ വസതിയിലടക്കം അക്രമികള്‍ തീയിട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 340 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. എസ്ഡിപിഐക്ക് കലാപത്തില്‍ പങ്കുള്ളതായി തെളിവുകള്‍ ലഭിച്ചിരുന്നു.

അക്രമികള്‍ക്കെതിരെ യു.എ.പി.എ. ചുമത്തുമെന്നും ആവശ്യമെങ്കില്‍ ഗുണ്ട ആക്ട് നടപ്പാക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ അറിയിച്ചിരുന്നു.

Content Highlights: Bengaluru violence: Action against SDPI will be taken as per law; may ask Centre for a ban

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented