ബെംഗളുരു: ലൈസൻസില്ലാതെ ലൈവ് സംഗീത പരിപാടി നടത്തിയ 27 പബ്ബുകള്‍ ബെംഗളൂരുവിൽ അടപ്പിച്ചു. കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ച സുപ്രീംകോടതി വിധി വന്നതോടെയാണ് പബ്ബുകൾഅടപ്പിച്ചത്. എന്നാൽ ലൈവ് സംഗീതപരിപാടികളില്ലാതെ പബ്ബുകൾക്ക് പ്രവർത്തിക്കാം. 

 2005ലെ പൊതു സ്ഥലങ്ങളിലെ വിനോദത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമ പ്രകാരം എല്ലാ ഹോട്ടലുകളും പബ്ബുകളും തത്സമയ സംഗീതം അവതരിപ്പിക്കുന്നതിന്  പോലീസില്‍ നിന്ന് പ്രത്യേക ലൈസന്‍സ് നേടണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ കർണാടക ലൈവ് ബാൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് വിധി.