റോഡിൽ രൂപപ്പെട്ട കുഴി | Photo: Screegrab/Twitter: Yasir Mushtaq
ബെംഗളൂരു: മെട്രോ നിര്‍മ്മാണം നടക്കുന്നതിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്ന് ഇരുചക്രവാഹനയാത്രക്കാരന് പരിക്ക്. സെന്‍ട്രല്‍ ബെംഗളൂരുവിലാണ് സംഭവം. ബൈക്ക് യാത്രികന് കടന്നുപോകുമ്പോള്‍ റോഡിന്റെ മധ്യഭാഗം അപ്രതീക്ഷിതമായി ഇടിഞ്ഞുതാഴുകയായിരുന്നു. നിസ്സാരപരിക്കുകളേറ്റ ഇയാളുടെ നിലഗുരുതരമല്ലെന്നാണ് വിവരം.
മെട്രോയുടെ തൂണ് തകര്‍ന്ന് വീണ് അമ്മയും പ്രായപൂര്‍ത്തിയാവാത്ത മകനും രണ്ടുദിവസം മുമ്പ് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനും മെട്രോ അധികൃതര്‍ക്കുമെതിരെ കടുത്ത പ്രതിഷേധമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മെട്രോയുമായി ബന്ധപ്പെട്ട് മറ്റൊരു അപകടമുണ്ടാവുന്നത്.
ബെംഗ്ലൂരുവിലെ നഗവരയിലായിരുന്നു അപകടമുണ്ടായത്. കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാരും നമ്മ മെട്രോയും അനുവദിച്ചിരുന്നു. മെട്രോ അധികൃതര്‍ക്കും കോണ്‍ട്രാക്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.
Content Highlights: Bengaluru Road Caves In During Metro Construction, Biker Injured
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..