ബെംഗളൂരു അസി. പോലീസ് കമ്മിഷണർ തബാറക് ഫാത്തിമ കർഫ്യു ബോധവത്കരണ പാട്ട് പാടുന്നു.
ബെംഗളൂരു: രാജ്യവ്യാപക കര്‍ഫ്യൂവിനെയാണ് നാം നേരിടുന്നത്. കേരള പൊലീസിന്റേതടക്കമുള്ള സംഘങ്ങള്‍ കര്‍ഫ്യൂ ദിവസങ്ങളെ ചെലവഴിക്കാന്‍ വ്യത്യസ്തവും ക്രിയാത്മകവുമായ പരിപാടികളുമായി രംഗത്തെത്തിക്കഴിഞ്ഞു.
ഇപ്പോഴിതാ ബെംഗളൂരു പോലീസും വ്യത്യസ്തമായൊരു പരിപാടിയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
പാട്ടു പാടിയാണ് കര്‍ഫ്യൂവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബെംഗളൂരു പോലീസ് സംഘം ജനങ്ങളുമായി പങ്കുവെച്ചത്. പരിപാടിയുടെ വീഡിയോ ബെംഗളൂരു പൊലീസ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബെംഗളൂരുവിലെ ഒരു റോഡില്‍ നിന്നു കൊണ്ട് വീടുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് വേണ്ടി പാട്ടുപാടിക്കൊടുക്കുന്നതാണ് വീഡിയോ. എ.സി.പിയായ തബാറക് ഫാത്തിമയാണ് മൈക്കിലൂടെ പാട്ടും പാടി രംഗത്തെത്തിയത്.
വീ ഷാല്‍ ഓവര്‍കം എന്ന പാട്ടിന്റെ ഹിന്ദി വരികളാണ് എ.സി.പി മൈക്കിലൂടെ ഉറക്കെ പാടിയത്. സൊസൈറ്റിയില്‍ കൂടിനിന്ന ജനങ്ങളും അത് ഏറ്റുപാടി. എന്നാല്‍ പാട്ടിന്റെ നാല് വരികള്‍ക്ക് പുറമേ ഞാന്‍ വീട്ടിനകത്ത് ഇരിക്കും, ശുചിയായി ഇരിക്കും, എല്ലാ ദിവസവും മാസ്‌കുകള്‍ ധരിക്കും എന്ന വരികളും കൂടി അതേ ഈണത്തില്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളോടും ഏറ്റുപാടാന്‍ ആവശ്യപ്പെട്ടു.
പൊലീസും ജനങ്ങളും കൂടി പാട്ടുപാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആണ് ഇപ്പോള്‍.
Content Highlights: Bengaluru Police singing songs for curfew enlightment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..