ബിനീഷ് കോടിയേരി | photo: ANI
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാതെ ബിനീഷ് കോടിയേരി. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബിനീഷ് കോടിയേരി ഹാജരായില്ല.
കേസിലെ പ്രതിയായ അനൂപ് മുഹമ്മദുമായി ഒരുമിച്ചിരുത്തി ബിനീഷിനെ ചോദ്യം ചെയ്യാനായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ തീരുമാനം. അനൂപ് മുഹമ്മദുമായി ബിനീഷ് നടത്തിയ ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇ.ഡി അന്വേഷണം നടത്തിയിരുന്നത്. നേരത്തെ ഇതുസംബന്ധിച്ച് ഇരുവരും നല്‍കിയ മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍ ഉള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് സൂചന.
സുഖമില്ലെന്ന് കാരണം പറഞ്ഞാണ് ബിനീഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാതിരുന്നത്. ഈ സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം. ബിനീഷിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബെംഗളൂരു ഇ.ഡി ഓഫീസ് കൊച്ചി ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
content highlights: Bengaluru drug case, Bineesh Kodiyeri did not appear for enforcement questioning
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..