ബെംഗളൂരുവില്‍ 'കൂള്‍ കൂള്‍' കാലാവസ്ഥ; ഹില്‍ സ്‌റ്റേഷനുകളേക്കാള്‍ തണുപ്പ് 


അസാനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കാർമേഘങ്ങൾ മൂടിയ ബെംഗളൂരു നഗരം| Photo:PTI

ബെംഗളൂരൂ: ഉഷ്ണത്തില്‍ ഉരുകിയൊലിക്കുകയാണ് വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ പല ഭാഗങ്ങളും. ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, വിദര്‍ഭ മേഖലകളിലൊക്കെ പകല്‍സമയത്തെ ചൂട് അസഹ്യമാവുകയാണ്.

എന്നാല്‍ ഇങ്ങ് തെക്ക് ബെംഗളൂരുവില്‍ കാര്യങ്ങള്‍ 'കൂള്‍' ആണ്. തണുത്ത കാലാവസ്ഥയില്‍ 'ചില്‍' ചെയ്യുകയാണ് ബെംഗളൂരുവിലെ ജനങ്ങള്‍. ബുധനാഴ്ച നഗരത്തിലെ താപനില 23 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. സാധാരണ താപനിലയേക്കാള്‍ 11 ഡിഗ്രി സെല്‍ഷ്യസ് കുറവായിരുന്നു ഇത്.

ചുരുക്കിപ്പറഞ്ഞാല്‍ ഷിംല(ഹിമാചല്‍ പ്രദേശ്), മുസ്സൂറി(ഉത്തരാഖണ്ഡ്) തുടങ്ങിയ ഹില്‍ സ്‌റ്റേഷനുകളിലേക്കാള്‍ താഴ്ന്ന താപനിലയാണ് ഗാര്‍ഡന്‍ സിറ്റി എന്നു കൂടി അറിയപ്പെടുന്ന ബെംഗളൂരുവില്‍ ഇപ്പോള്‍.

ബെംഗളൂരുവിലെ താപനില താഴാന്‍ കാരണം അസാനി ചുഴലിക്കാറ്റാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. 2012-നു ശേഷം ഇതാദ്യമായാണ് മേയ് മാസത്തില്‍ ഇത്രയധികം തണുപ്പ് അനുഭവപ്പെടുന്നത്.

ബെംഗളൂരുവിലെ തണുത്ത കാലാവസ്ഥയെ കുറിച്ചുള്ള വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചൂടുകൂടിയ ഇടങ്ങളില്‍നിന്നുള്ളവര്‍- ഞങ്ങള്‍ ബെംഗളൂരുവിലേക്ക് മാറിയാലോ എന്ന് ആലോചിക്കുന്നതായും മറ്റും ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

ബെംഗളൂരുവിന്റെ ചരിത്രത്തില്‍ മേയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെട്ടത് 1972 മേയ് 14-നാണ്. 22.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്ന് കൂടിയ താപനില. 2021-ല്‍ മേയ് മാസം ഏറ്റവുംകുറവ് താപനില 20.4 ഡിഗ്രി സെല്‍ഷ്യസും 2020-ല്‍ 20.2 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു.

അടുത്ത കുറച്ചു മണിക്കൂറുകള്‍കൂടി മൂടിക്കെട്ടിയ അന്തരീക്ഷവും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ഈ സമയങ്ങളില്‍ കൂടിയ താപനില പ്രതീക്ഷിക്കപ്പെടുന്നത് 25 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില പ്രതീക്ഷിക്കപ്പെടുന്നത് 20 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

Content Highlights: bengaluru currently cooler than many hill stations

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented