ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍


പ്രതീകാത്മക ചിത്രം | Photo: AFP

ബെംഗളുരു: ബെംഗളൂരുവില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ 67-കാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഒരാഴ്ച മുമ്പ് കണ്ടെത്തിയ മൃതദേഹം ബെംഗളൂരുവിലെ വ്യവസായിയായ ബാലസുബ്രഹ്‌മണ്യന്റെതാണെന്ന് പോലീസ് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടുജോലിക്കാരിയായ 35-കാരിയും ഇവരുടെ ഭര്‍ത്താവും സഹോദരനുമാണ് അറസ്റ്റിലായത്.

പ്രതികളുടെ മൊഴിപ്രകാരം യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് ബാലസുബ്രഹ്‌മണ്യന്‍ മരിച്ചതെന്നാണ് പോലീസ് പറയുന്നത്. ലൈംഗിക ബന്ധത്തിനിടെ ഇയാള്‍ക്ക് അനക്കമില്ലാതായതോടെ കൊലക്കേസില്‍ പ്രതിയാകുമെന്ന് ഭയന്ന യുവതി ഭര്‍ത്താവിനേയും സഹോദരനേയും വിളിച്ചുവരുത്തി അവരുടെ സഹായത്തോടെ മൃതദേഹം ജെപി നഗറിലെ ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.നവംബര്‍ 16 മുതലാണ് ബാലസുബ്രഹ്‌മണ്യനെ കാണാതായത്. അന്നുവൈകീട്ട് പേരക്കുട്ടിയെ ബാഡ്മിന്റണ്‍ ക്ലാസില്‍ കൊണ്ടുവിടാന്‍ പോയതായിരുന്നു ബാലസുബ്രഹ്‌മണ്യന്‍. കുറച്ചുജോലിയുണ്ടെന്നും തിരിച്ചെത്താന്‍ വൈകുമെന്നും വീട്ടുകാരെ വിളിച്ചുപറഞ്ഞു. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടാതിരുന്നതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത ദിവസം ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്.

ബാലസുബ്രഹ്‌മണ്യന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതാണ് കേസില്‍ വഴിത്തിരിവായത്. യുവതിയുടെ വീട്ടില്‍ ഇയാള്‍ സ്ഥിരമായി സന്ദര്‍ശനം നടത്താറുണ്ടെന്ന് ഫോണ്‍ റെക്കോര്‍ഡുകള്‍ വഴിയാണ് പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ നവംബര്‍ 16-ന് വൈകീട്ട് ഇയാള്‍ യുവതിയുടെ വീട്ടിലെത്തിയതായും പോലീസ് കണ്ടെത്തി. ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റംസമ്മതിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം പോലീസ് തുടര്‍നടപടികളിലേക്ക് നീങ്ങും.

Content Highlights: Bengaluru Businessman Dies During Sex With Help, She Dumps Body: Cops


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented