
-
ബെംഗളൂരു: കോവിഡ് 19 കേസുകളില്‍ വര്ധവുണ്ടായതിന്റെ പശ്ചാത്തലത്തിൽ ജൂലായ് 14 മുതൽ 23 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ബെംഗളുരു. രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ലോക്ഡൗണ്‍.
കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ശനിയാഴ്ചയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിക്കും. പാൽ,പച്ചക്കറി,പഴവർഗങ്ങൾ,മരുന്ന്, പലചരക്ക് ഉൾപ്പെടെയുള്ള അവശ്യസേവനങ്ങൾക്ക് ലോക്ഡൗണിൽ ഇളവുണ്ടാകും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ബെംഗളൂരുവിലാണ്. 16,862 പേർക്കാണ് വൈറസ് ബാധിച്ചത്.
സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകൾ 36,216 പിന്നിട്ടു. ഇതുവരെ 613 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്.
Content Highlight: Bengaluru announces lockdown from July 14
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..