ബംഗാൾ ബിജെപി ട്വിറ്ററിൽ പങ്കുവെച്ച ചിത്രം
കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കൊമ്പുകോര്‍ത്ത് മമത ബാനര്‍ജിയും ബിജെപിയും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃണമൂല്‍ പുറത്തിറക്കിയ പോസ്റ്ററും ബിജെപിയുടെ മറുപടിയുമാണ് പുതിയ വിവാദം.
മമത വീണ്ടും ഭരണത്തില്‍ എത്തണമെന്ന് സൂചിപ്പിച്ച് 'ബംഗാളിന് അതിന്റെ മകളെ ആവശ്യമുണ്ട്' എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പോസ്റ്ററില്‍ പറയുന്നത്. എന്നാല്‍ ഇതിന് മറുപടിയായി ബിജെപി ഇറക്കിയ പോസ്റ്ററില്‍ മമതയെ ബംഗാളി വാക്കായ 'പിഷി' (അമ്മായി) എന്നാണ് വിശേഷിപ്പിക്കുന്നത്. ബംഗാളിന് വേണ്ടത് മകളെയാണ്, അമ്മായിയെ അല്ല എന്നായിരുന്നു പോസ്റ്ററിലെ വാചകം. മമതയേയും മരുമകനായ അഭിഷേക് ബാനര്‍ജിയേയും സൂചിപ്പിച്ചാണ് ബിജെപിയുടെ പരിഹാസ പോസ്റ്റര്‍. ബിജെപി ബംഗാള്‍ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച പോസ്റ്ററില്‍ മമതയുടെ ചിത്രത്തിനൊപ്പം രൂപ ഗാംഗുലി, ദേവശ്രീ ചൗധരി, ലോക്കറ്റ് ചാറ്റര്‍ജി തുടങ്ങി ബംഗാളിലെ ഒമ്പത് വനിതാ ബിജെപി നേതാക്കളുടെ ചിത്രവുമുണ്ട്.
പാര്‍ലമെന്റ് അംഗം കൂടിയായ അഭിഷേക് ബാനര്‍ജിയെ മുഖ്യമന്ത്രി പദത്തിലെത്താനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ മമതയുടെ ഭാഗത്ത് നിന്നുണ്ടായെന്ന് ബിജെപി നിരവധി തവണ ആരോപണമുന്നയിച്ചിരുന്നു.
ഫെബ്രുവരി 20നാണ് മമത ബംഗാളിന്റെ മകളാണെന്നുള്ള പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യം തൃണമൂല്‍ പുറത്തിറക്കിയത്. ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ മമതയെക്കെതിരെ നേരത്തെ അമ്മായി-മരുമകന്‍ പരിഹാസമുയര്‍ത്തിയിട്ടുണ്ട്.
ബംഗാളില്‍ എട്ട് തവണയായി തിരഞ്ഞെടുപ്പ് നടത്തുന്നത് മോദിയുടെയും അമിത്ഷായുടെയും നിര്‍ദ്ദേശപ്രകാരമാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപിക്ക് കമ്മീഷന്‍ കുട പിടിച്ചിരിക്കുകയാണെന്നും ഇന്നലെ മമത ബാനര്‍ജി ആരോപിച്ചിരുന്നു.
Content Highlights: Bengal wants its own daughter, not 'pishi': BJP poster targets Mamata Banerjee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..