മമതാ ബാനർജിക്കൊപ്പം സുവേന്ദു അധികാരി | Photo: PTI
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിട്ട സുവേന്ദു അധികാരിയുടെ നിയമസയിൽ നിന്നുള്ള രാജി ബംഗാൾ നിയമസഭാ സ്പീക്കർ ബിമൻ ബാനർജി നിരസിച്ചു. നടപടിക്രമത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് രാജി നിരാകരിച്ചത്.
രാജി സ്വമനസ്സാലെയുളളതാണെന്ന് ബോധ്യപ്പെടുന്നത് വരെ ഇന്ത്യൻ ഭരണഘടനയുടെയും പശ്ചിമബംഗാൾ നിയമസഭയുടെ നടപടി നിയമക്രമങ്ങളുടെയും വെളിച്ചത്തിൽ രാജി സ്വീകരിക്കാൻ തനിക്കാവില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.
സുവേന്ദു അധികാരി രാജിക്കത്ത് നേരിട്ട് തനിക്ക് കൈമാറിയിട്ടില്ലെന്നും ഇക്കാര്യത്തിൽ അധികാരിയുടെ നിലപാട് അറിയുന്നതിന് വേണ്ടി തിങ്കളാഴ്ച നേരിട്ട് ഹാജരാകാൻ പറഞ്ഞിട്ടുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.
പാർട്ടി അധ്യക്ഷനും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും ബുധനാഴ്ച തന്നെ അധികാരി രാജി സമർപ്പിച്ചിരുന്നു. അദ്ദേഹം ബി.ജെ.പിയിൽ ചേരാൻ പോവുകയാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് രാജി സ്പീക്കർ നിഷേധിച്ചത്.
പാർട്ടി അധ്യക്ഷനും മമതാ ബാനർജിക്കും കൈമാറിയ രാജിക്കത്തിൽ തൃണമൂൽ കോൺഗ്രസ് നൽകിയ അവസരങ്ങൾക്ക് അധികാരി നന്ദി പറഞ്ഞിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് കിട്ടാത്തവർ പാർട്ടിവിടുകയാണെന്നാണ് അധികാരി പാർട്ടി വിട്ടതിനെ കുറിച്ച് മമത പ്രതികരിച്ചത്.
വ്യാഴാഴ്ച തൃണമൂൽ കോൺഗ്രസ് എംഎൽഎ ജിതേന്ദ്ര തിവാരി അഡ്മിനിസ്ട്രേറ്റീവ് ബോർഡ് ചെയർമാൻ പദവിയിൽ നിന്ന് രാജിവെച്ചിരുന്നു. പശ്ചിം ബർധമാൻ ജില്ലയിലെ തൃണമൂൽ പ്രസിഡന്റ് പദവിയും അദ്ദേഹം രാജിവെച്ചിരുന്നു.
Content Highlights:Bengal speaker rejects Suvendu Adhikari's resignation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..