Mamata Banerjee | Photo: PTI
കൊൽക്കത്ത: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് കൂടുതൽ ഓക്സിജൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ ഓക്സിജൻ ആവശ്യകത വർധിക്കുന്നതിനിടെ കേന്ദ്രം മറ്റു സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ വിതരണം വഴിതിരിച്ചുവിടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ മമത ആരോപിക്കുന്നു.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി ബംഗാളിലെ മെഡിക്കൽ ഓക്സിജൻ ഉപയോഗം 550 മെട്രിക് ടൺ ആയി ഉയർന്നു. കൂടുതൽ ഓക്സിജൻ വേണമെന്ന കാര്യം നേരത്തെ തന്നെ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ ആവശ്യമായ ഓക്സിജൻ അനുവദിക്കുന്നതിന് പകരം സംസ്ഥാനത്തെ മൊത്തം ഓക്സിജൻ ഉത്‌പാദനത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങൾക്ക് നൽകുന്ന ഓക്സിജൻ വിഹിതത്തിന്റെ അളവ് കേന്ദ്രം വർധിക്കുകയാണ് ചെയ്തതെന്നും മമത കത്തിൽ ചൂണ്ടിക്കാണിച്ചു.
പ്രതിദിനം ബംഗാളിൽ 560 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ ഉത്‌പാദിപ്പിക്കുന്നുണ്ടെന്നും മമത ഓർമപ്പെടുത്തി. സംസ്ഥാനത്തിന് മതിയായ ഓക്സിജൻ ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മമത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
content highlights:Bengal needs more oxygen, Centre diverting it to other states: Mamata shoots letter to PM Modi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..