പ്രതീകാത്മക ചിത്രം. Photo: PTI
കൊല്‍ക്കത്ത: ലോക്ക് ഡൗണിനിടെ പാല് വാങ്ങുന്നതിന് വീട്ടില്‍നിന്ന് പുറത്തിറങ്ങിയ യുവാവ് പോലീസ് മര്‍ദനത്തെത്തുടർന്ന് മരിച്ചു. പശ്ചിമബംഗാളിലെ ഹൗറയില്‍ ബുധനാഴ്ചയാണ് സംഭവം. ലാല്‍ സ്വാമി (32) ആണ് മരിച്ചത്.
പാല് വാങ്ങുന്നതിന് വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു ലാല്‍ സ്വാമി. തെരുവില്‍ കൂടിനിന്ന ആള്‍ക്കൂട്ടത്തെ പിരിച്ചുവിടുന്നതിന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തുന്നതിനിടെയാണ് ലാല്‍ സ്വാമി ഇവിടെ എത്തിപ്പെടുന്നത്. പോലീസ് ഇയാളെയും ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ലാല്‍ സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ലാല്‍ സ്വാമിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ നിരവധി പരിക്കുകള്‍ ഉണ്ടായിരുന്നെന്ന് കുടുംബം ആരോപിച്ചു.
അതേസമയം, ലാല്‍ സ്വാമി മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്ക് നേരത്തെതന്നെ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു.
ഇതുവരെ പശ്ചിമബംഗാളില്‍ 10 കൊറോണ വൈറസ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വൈറസ് ബാധയില്‍ ഒരാള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
Content Highlights: Bengal man who was out to buy milk dies after being beaten up by police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..