ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍: സി.വി.ആനന്ദ ബോസിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ


ഡോ.സി.വി.ആനന്ദ ബോസ് | Photo: Mathrubhumi

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ സിവി.ആനന്ദ ബോസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) രാജ്യത്തുടനീളം ആനന്ദ ബോസിന് സുരക്ഷയൊരുക്കും.

പശ്ചിമ ബംഗാള്‍ ഗവര്‍ണറാകുന്നതിന് മുമ്പ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന സംഘര്‍ഷങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സമിതിയിലെ അംഗമായിരുന്നു സിവി.ആനന്ദ ബോസ്. ഈ സാഹചര്യത്തില്‍ കൂടിയാണ് അദ്ദേഹത്തിനുള്ള ഭീഷണിയെന്നാണ് സൂചന.

സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ രാജ്യത്തിന്റെ ഏത് ഭാഗത്തേക്കു യാത്രചെയ്യുമ്പോഴും ആനന്ദബോസിന് 25 മുതല്‍ 30 വരെ സിആര്‍പിഎഫ് സായുധ സേനാംഗങ്ങളുടെ അകമ്പടിയുണ്ടാകും.

1977 കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ആനന്ദ ബോസ് കഴിഞ്ഞ നവംബറിലാണ് ബംഗാള്‍ ഗവര്‍ണറായി നിയമിതനായത്.

Content Highlights: Bengal Governor CV Ananda Bose gets Z+ security


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented