കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വാക്കുകള്‍ കൊണ്ട് പോരടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും മമതാ ബാനര്‍ജിയും. പണം വാങ്ങിയാണ് റാലികളില്‍ ആളുകള്‍ പങ്കെടുക്കുന്നതെന്ന മമതയുടെ പ്രസ്താവന അവഹേളനമാണെന്ന് മോദി പറഞ്ഞു. 

ബി.ജെ.പിയെ ബംഗാളിന് പുറത്തുനിന്നുളളവര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് മമത ബിജെപിക്കെതിരേ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. 'ബിജെപി ബംഗാള്‍ വിഭജിക്കാനാണ് ആഗ്രഹിക്കുന്നത്. ഇവര്‍ ബംഗാളിനെ, അതിന്റെ ഭാഷയെ, സംസ്‌കാരത്തെ ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നത്', മമത ആരോപിച്ചു. ഇതിനെതിരെയായിരുന്നു മോദിയുടെ പ്രസ്താവന.

തന്റെ പത്തുവര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ റിപ്പോര്‍ട്ട് കാര്‍ഡാണ് മമതയെ  വിഭ്രാന്തിയിലാക്കിയിരിക്കുന്നതെന്ന് മോദി പരിഹസിച്ചു. 'ബിജെപി റാലികളില്‍ പണം വാങ്ങിയാണ് ആളുകള്‍ പങ്കെടുക്കുന്നതെന്നാണ് ദീദിയുടെ ആരോപണം. ബംഗാളികള്‍ ആത്മാഭിമാനമുളളവരാണ്. ഈ പ്രസ്താവനയിലൂടെ മമത ബംഗാളികളെ അവഹേളിക്കുകയാണ് ചെയ്തിരിക്കുന്നത്', മോദി പറഞ്ഞു. 

Content Highlights: Bengal Election 2021: PM Modi,Mamata Banerjee took swipes at each other