വിവാഹനിശ്ചയം കഴിഞ്ഞു എന്നതിനര്‍ഥം ലൈംഗികാതിക്രമം കാട്ടാമെന്നല്ല; പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി


പ്രതീകാത്മകചിത്രം

ന്യൂഡല്‍ഹി: വിവാഹനിശ്ചയത്തിനു പിന്നാലെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് ജാമ്യം നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹനിശ്ചയം കഴിഞ്ഞതിന്റെ പേരില്‍ നിര്‍ബന്ധിത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനോ മര്‍ദിക്കാനോ അവകാശമില്ലെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി പറഞ്ഞു.

യുവതിയുടെ മൊഴിയനുസരിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് വിവാഹിതരാകുമെന്ന ഉറപ്പിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, വിവാഹനിശ്ചയം കഴിഞ്ഞു എന്നതിന്റെ പേരില്‍ പ്രതിക്ക് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാമെന്നോ മര്‍ദിക്കാമെന്നോ അര്‍ഥമില്ലെന്നും കോടതി പറഞ്ഞു. ഈ കേസില്‍ നിര്‍ബന്ധിത ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയും ഗര്‍ഭഛിദ്രത്തിനു ഗുളികകള്‍ നല്‍കുകയും ചെയ്തതായും പെണ്‍കുട്ടിയെ മര്‍ദിച്ചിരുന്നതായും യുവതിയുടെ അഭിഭാഷക വാദിച്ചു.



പ്രതിയും കുടുംബാംഗങ്ങളും വിവാഹത്തിനു വിസമ്മതിച്ചതിനു പിന്നാലെയാണ് ഈ കേസ് നിലവില്‍ വന്നതെന്നും ഇതിനു മുന്‍പ് നല്‍കിയ പരാതിയില്‍ ബലാത്സംഗമോ ലൈംഗികാതിക്രമോ ഇല്ലായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു തെളിവില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളി. അവിവാഹിതയായ സ്ത്രീ തന്റെ അഭിമാനത്തെയോര്‍ത്ത് ലൈംഗികബന്ധത്തിന്റെ തെളിവുകള്‍ സൂക്ഷിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ കോടതിനടപടികള്‍ ആരംഭിക്കാത്ത സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.

Content Highlights: Being engaged, doesn't mean, can commit, sexual assault, Delhi High Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented