വൈറലായി കുരങ്ങന്റെ മദ്യപാനം; പിടിച്ചുപറിയും പതിവ്‌, വീഡിയോ


ബിയർ മോഷ്ടിച്ച് കുടിക്കുന്ന കുരങ്ങൻ

ലഖനൗ: മദ്യപര്‍ കാട്ടിക്കൂട്ടുന്ന തമാശകളും ചിലപ്പോഴൊക്കെ സൃഷ്ടിക്കുന്ന അരാജകത്വവും ആസക്തിയുടെ ദുരന്തങ്ങളും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ റായ്ബറേലിയില്‍ നിന്ന് വരുന്ന വാര്‍ത്ത കുരങ്ങന്റെ മദ്യപാനമാണ്. ബിയര്‍ കാനൊക്കെ ഒറ്റവലിക്ക് കുടിച്ചുതീര്‍ക്കുന്ന കുരങ്ങന്‍ മദ്യം വാങ്ങിപ്പോകുന്നവരുടെ കൈയില്‍ തട്ടിപ്പറിക്കുന്നതും പതിവാണെന്നാണ് അധികാരികളുടെ പരാതി. ബിയര്‍ മോഷ്ടിച്ച് കുടിക്കുന്ന കുരങ്ങന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മദ്യഷോപ്പുകളില്‍ നിന്നും ആളുകളില്‍ നിന്നും കുരങ്ങന്‍ മദ്യക്കുപ്പികള്‍ മോഷ്ടിക്കുന്നത് വ്യാപാരികള്‍ക്ക് വലിയ തലവേദനയായിരിക്കുകയാണ്. കുരങ്ങനെ തുരത്താനാകുന്നില്ലെന്നും ഓടിക്കാന്‍ ശ്രമിക്കുമ്പോള്‍ കടിക്കുകയാണെന്നും വ്യാപാരികള്‍ പറയുന്നു. അധികാരികളെ വിവരമറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടു.



എത്രയും പെട്ടെന്ന് വ്യാപാരികളുടെ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് ജില്ലാ എക്‌സൈസ് മേധാവി രാജേന്ദ്ര പ്രതാപ് സിങ് വ്യക്തമാക്കി. വനം വകുപ്പുമായി കൂടിച്ചേര്‍ന്ന് കുരങ്ങനെ പിടിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Beer-Guzzling Monkey Is A Menace For Liquor Shops In UP Town


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented