89-കാരനായ ഭര്‍ത്താവ് ശാരീരികബന്ധത്തിന് നിര്‍ബന്ധിക്കുന്നു, കലഹം; കിടപ്പുരോഗിയായ 87-കാരിയുടെ പരാതി


89 വയസ്സുള്ള തന്റെ 'ഹൈപ്പര്‍സെക്ഷ്വല്‍'  ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെയാണ് 87-കാരിയും കുടുംബവും അഭയം ഹെല്‍പ് ലൈനില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചത്.

പ്രതീകാത്മക ചിത്രം | AP

വഡോദര: രണ്ടുദിവസം മുമ്പാണ് ഗുജറാത്തിലെ വഡോദരയിലെ 'അഭയം ഹെല്‍പ് ലൈനില്‍' ആ ഫോണ്‍കോള്‍ വന്നത്. ഇത്രയുംകാലം നിരവധി പെണ്‍കുട്ടികളുടെയും യുവതികളുടെയും പരാതികള്‍ കേട്ട് പരിഹാരം നിര്‍ദേശിച്ച അഭയം അധികൃതര്‍ ആ ഫോണ്‍കോള്‍ കേട്ട് ആദ്യമൊന്ന് ഞെട്ടി. ഇന്നേവരെ അവര്‍ കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു വിഷയമായിരുന്നു അത്. ഉപദ്രവം നേരിടുന്നതാകട്ടെ ഒരു 87-കാരിയും.

89 വയസ്സുള്ള തന്റെ 'ഹൈപ്പര്‍സെക്ഷ്വല്‍' ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെയാണ് 87-കാരിയും കുടുംബവും അഭയം ഹെല്‍പ് ലൈനില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചത്. കിടപ്പുരോഗിയായ 87-കാരിയെ ഭര്‍ത്താവ് നിരന്തരം ശാരീരികബന്ധത്തിന് നിര്‍ബന്ധിക്കുന്നതായും ഇതിന് വിസമ്മതിക്കുമ്പോള്‍ ഉപദ്രവിക്കുന്നുവെന്നുമായിരുന്നു പരാതി. 'ടൈംസ് ഓഫ് ഇന്ത്യ'യാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങളോളം ദമ്പതിമാര്‍ തമ്മില്‍ ആരോഗ്യകരമായ ശാരീരികബന്ധം പുലര്‍ത്തിയിരുന്നു. അസുഖം ബാധിച്ചതോടെ കഴിഞ്ഞ ഒരുവര്‍ഷമായി 87-കാരി കിടപ്പിലാണ്. കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാനും നടക്കാനും മകന്റെയോ മരുമകളുടെയോ സഹായം വേണം. എന്നാല്‍ ഇതെല്ലാമറിഞ്ഞിട്ടും 89-കാരനായ ഭര്‍ത്താവ് ശാരീരികബന്ധത്തിന് നിര്‍ബന്ധിക്കുന്നതായാണ് ഇവരുടെ പരാതി. ഇത് നിറവേറ്റാന്‍ കഴിയാതെ വരുന്നതോടെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും ഇവര്‍ പറഞ്ഞിരുന്നു. ശാരീരികബന്ധം പുലര്‍ത്താന്‍ കഴിയാത്തതിന്റെ പേരില്‍ റിട്ട.എന്‍ജിനീയറായ 89-കാരന്റെ ഉപദ്രവം തുടര്‍ന്നതോടെയാണ് ഭാര്യയും മകനും മരുമകളും അടക്കമുള്ളവര്‍ അഭയം ഹെല്‍പ് ലൈനില്‍ സഹായം തേടാന്‍ തീരുമാനിച്ചത്.

'രണ്ടുദിവസം മുമ്പാണ് ഞങ്ങള്‍ക്ക് ആ ഫോണ്‍കോള്‍ വന്നത്. പിന്നാലെ ഞങ്ങള്‍ അവരുടെ വീട്ടിലെത്തി 89-കാരനെ കണ്ടു. താങ്കളുടെ ഈ സ്വഭാവം കാരണം ഭാര്യ ഏറെ പ്രയാസം അനുഭവിക്കുന്നതായി അദ്ദേഹത്തെ പറഞ്ഞ് ബോധ്യപ്പെടുത്തി. കൗണ്‍സിലിങ്ങും നല്‍കി'- അഭയം ഹെല്‍പ് ലൈനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

കൂടുതല്‍ കൗണ്‍സിലിങ്ങിനൊപ്പം യോഗ ചെയ്യാനും സീനിയര്‍ സിറ്റിസണ്‍ ക്ലബില്‍ ചേരാനും 89-കാരനോട് അഭയം അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുപുറമെ ഒരു സെക്‌സോളജിസ്റ്റിനെ കണ്ട് ചികിത്സ തേടാനും കുടുംബത്തിന് നിര്‍ദേശം നല്‍കിയതായും 'ടൈംസ് ഓഫ് ഇന്ത്യ'യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: bedridden woman aged 87 calls abhayam helpline to seek help from her hyper sexual 89 old husband


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented