വെള്ളച്ചാട്ടത്തിന്റെ ദൃശ്യം | Screengrab: twitter.com/ErikSolheim
ലോകപ്രശസ്തമാണ് നയാഗ്ര വെള്ളച്ചാട്ടം. അമേരിക്ക, കാനഡ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രകൃതി മനോഹാരിത നേരില്‍ കാണാന്‍ നിരവധി സന്ദര്‍ശകരാണ് എത്തുന്നത്. ഇപ്പോഴിതാ ദൃശ്യഭംഗിയുടെ കാര്യത്തില്‍ സാക്ഷാല്‍ നയാഗ്രയെ കടത്തിവെട്ടുന്ന ഇന്ത്യയിലെ ഒരു വെള്ളച്ചാട്ടം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കര്‍ണാടകയിലെ ഷിമോഗയിലുള്ള ജോഗ് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഗ്രീന്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് എറിക് സോള്‍ഹെയിം. ഇത് നയാഗ്രയല്ല ഇന്ത്യയിലെ ജോഗ് വെള്ളച്ചാട്ടമാണെന്ന തലക്കെട്ടില്‍ അദ്ദേഹം ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു. 1.8 മില്യണ്‍ ആളുകളാണ് ഇതിനോടകം ദൃശ്യങ്ങള്‍ കണ്ടിരിക്കുന്നത്.
നിരവധി പേരാണ് സെള്ഹെയിമിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധിപേര്‍ ജോഗ് വെള്ളച്ചാട്ടത്തിന്റെ ഭംഗിയെ പുകഴ്ത്തിയും രംഗത്ത് വന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..