ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് -19 രോഗബാധ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഇതിനെ നേരിടാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അത്തരമൊരു അവസ്ഥയില്‍ ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്നും കെജ്രിവാള്‍ ട്വീറ്റിലൂടെ പറഞ്ഞു.
രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം കുറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ ഇരട്ടിയോളമായി. അതിനാല്‍ വരും ദിവസസങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനവിനെ നേരിടാന്‍ നാം തയ്യാറായിരിക്കണം. ഒരു രാജ്യമെന്ന് നിലയ്ക്ക് ഒന്നിച്ച് നില്‍ക്കാനും ശക്തരാവാനുമുള്ള സമയമാണ് ഇത്. എല്ലാവരും പരസ്പരം പിന്തുണയ്ക്കണം.- കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത ദിവസം തന്നെയാണ് കെജ്രിവാളിന്റെ ട്വീറ്റ്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി കെജ്രിവാള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗതഗാതം നിയന്ത്രിക്കുന്നതടക്കം ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നടപടികളാണ് അദ്ദേഹം സ്വീകരിച്ചത്. കോവിഡ്-19 ബാധ നിയന്ത്രണാതീതമായാല്‍ നഗരം അടച്ചുപൂട്ടുന്നതടക്കമുള്ള കര്‍ശന നടപടികളിലേക്ക് പോകുമെന്ന് കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ പ്രധാനനഗരങ്ങളിലെല്ലാം കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞു.
രാജ്യത്ത് ഇതുവരെ 341 കോവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Content Highlights: Be prepared to see surge in Covid-19 cases, support one another: Kejriwal


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..