കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ വുഡ്ലാൻഡ്സ് ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.  അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ ഗാംഗുലി പങ്കെടുത്തിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങിയ ഗാംഗുലിക്ക് ശനിയാഴ്ച കാലത്ത് വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

ReadMore: ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായാല്‍ ചെയ്യുന്ന ആന്‍ജിയോപ്ലാസ്റ്റി ചികിത്സാരീതി ഇതാണ്

ഗാംഗുലിയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്നും ചികിത്സയോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.

ഗാംഗുലി പെട്ടന്നു തന്നെ ആരോഗ്യം വീണ്ടെടുക്കട്ടേയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തു.

Content Highlight: BCCI president Sourav Ganguly hospitalised