തരൂർ
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപം മറന്ന് മുന്നോട്ട് പോകണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. 'ഗുജറാത്ത് കലാപത്തിന്റെ മുറിവുകള്‍ പൂര്‍ണ്ണമായും ഉണങ്ങിയിട്ടില്ല.പക്ഷേ, ഈ വിഷയത്തില്‍ സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിച്ചിരിക്കെ ഇനിയും ഇത് ചര്‍ച്ച ചെയ്യുന്നതുകൊണ്ട് നമ്മള്‍ കാര്യമായൊന്നും നേടാന്‍ പോകുന്നില്ല. നമ്മുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന മറ്റ് നിരവധി വിഷയങ്ങള്‍ നിലവിലുണ്ട്', ശനിയാഴ്ച ഒരു ഒണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മതേതര ക്യാമ്പിലുള്ള ചിലരാണ് തന്റെ അഭിപ്രായങ്ങള്‍ വളച്ചൊടിക്കുന്നതെന്ന് തരൂര്‍ കുറ്റപ്പെടുത്തി.
'എന്റെ ഈ വീക്ഷണത്തോട് പലര്‍ക്കും വിയോജിപ്പുണ്ടാവാം. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി വര്‍ഗീയതയോടുള്ള എന്റെ സമീപനവും ഗുജറാത്ത് കലാപത്തിനിരയാവരോടുള്ള ഐക്യദാര്‍ഢ്യവും വളച്ചൊടിക്കാന്‍ ദോഷൈകദൃക്കുകള്‍ക്ക് മാത്രമേ കഴിയൂ. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ ഇങ്ങനെ ആക്രമിക്കുന്നതിലൂടെ തങ്ങള്‍ ഒന്നും നേടുന്നില്ലെന്ന് മതേതര നിരയില്‍ നിലയുറപ്പിച്ചിരിക്കുന്നവര്‍ തിരിച്ചറിയണം' തരൂര്‍ പറഞ്ഞു.
ഗുജറാത്ത് വംശഹത്യ കേസ് സുപ്രീംകോടതി തന്നെ തീര്‍പ്പാക്കിയതാണെന്നും, അതുകൊണ്ട് തന്നെ ബിബിസി ഡോക്യുമെന്റിയിലെ ഉള്ളടക്കം വലുതായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും പറഞ്ഞതായുള്ള വാര്‍ത്ത വിവാദമായ പശ്ചാത്തലത്തിലാണ് തരൂരിന്റെ വിശദീകരണം. അതേ സമയം ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്ന അനില്‍ ആന്റണിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. സര്‍ക്കാര്‍ ഇതിനെ അവഗണിച്ചിരുന്നെങ്കില്‍ ഇത്രയും വിവാദമുണ്ടാവുമായിരുന്നില്ലെന്നും തരൂര്‍ പറഞ്ഞു.
Content Highlights: BBC documentary-Gujarat riots-Shashi Tharoor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..