റോസ്‌റ്റർ മാറിയിട്ടും ജഡ്ജി പള്ളിഭൂമി കേസിൽ നടപടി സ്വീകരിക്കുന്നു; സ്റ്റേ ആവശ്യപ്പെട്ട് ബത്തേരി രൂപത


ബി. ബാലഗോപാൽ / മാതൃഭുമി ന്യൂസ് 

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിലെ 17 മുതല്‍ 39 വരെയുള്ള ഖണ്‌ഡികകൾ സ്റ്റേ ചെയ്യണെമെന്ന് ആവശ്യപ്പെട്ടാണ് ബത്തേരി രൂപത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

സുപ്രീം കോടതി : ഫോട്ടോ : പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

ഡല്‍ഹി: പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പ്മാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർ നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണെമെന്ന് ആവശ്യപ്പെട്ട് സീറോ മലങ്കര സഭയുടെ ബത്തേരി രൂപത സുപ്രീം കോടതിയെ സമീപിച്ചു. വിധി പറഞ്ഞ ജഡ്ജി റോസ്‌റ്റർ മാറിയിട്ടും തുടർ നടപടികൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ബത്തേരി രൂപത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിലെ, 17 മുതല്‍ 39 വരെയുള്ള ഖണ്‌ഡികകൾ സ്റ്റേ ചെയ്യണെമെന്ന് ആവശ്യപ്പെട്ടാണ് ബത്തേരി രൂപത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

സിറോ മലബാര്‍ സഭയുടെ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന വിധിയിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കുന്നതിന് ബിഷപ്പ്മാര്‍ക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. പള്ളി ഭൂമികൾ പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും സിവിൽ നടപടി ചട്ടത്തിലെ 92 ആം വകുപ്പ് ബാധകം ആയിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമഗ്ര നയം ഇല്ലാത്തതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് കോടതി നിലപാട് ആരാഞ്ഞിരുന്നു.



ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും, സീറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപതയും അപ്പീൽ നൽകിയിരുന്നു. ഇതിൽ ബത്തേരി രൂപതയുടെ അപ്പീലിൽ കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. താമരശ്ശേരി രൂപതയുടെ ഹർജി ബത്തേരി രൂപതയുടെ ഹർജിക്ക് ഒപ്പം പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കെ ഹൈക്കോടതിയിൽ വിധി പ്രസ്താവിച്ച ജഡ്ജി തുടർ നടപടികൾ സ്വീകരിക്കുന്നവെന്നാണ് ബത്തേരി രൂപതയുടെ ആരോപണം. കഴിഞ്ഞ വർഷം ഓഗസ്റ്റ് 24 ന് കേരള ഹൈക്കോടതിയുടെ റോസ്റ്റർ മാറിയിട്ടും ജഡ്ജി തുടർ നടപടികൾ സ്വീകരിക്കുന്നുവെന്നാണ് ബത്തേരി രൂപതയുടെ പരാതി.

സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ ഹൈക്കോടതി സമാന്തര നടപടികൾ സ്വീകരിക്കുന്നത് നീതി നിർവഹണ വ്യവസ്ഥയുടെ താത്പര്യത്തിന് യോജിച്ചത് അല്ലെന്നും ബത്തേരി രൂപത സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്റ്റേ ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന ബത്തേരി രൂപതയുടെ ആവശ്യം ജസ്റ്റിസ് മാരായ ദിനേശ് മഹേശ്വരി, ജെ ബി പർഡിവാല എന്നിവർ അടങ്ങിയ ബെഞ്ച് ബുധനാഴ്ച പരിഗണിക്കും.

Content Highlights: syro malankara sabha, batheri diocese


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented