ഭോപ്പാല്‍: മധ്യപ്രദേശില്‍ ജയില്‍ ഭിത്തി ഇടിഞ്ഞുവീണ് 22 തടവുകാര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഒരു തടവുകാരനെ ഗ്വാളിയോറിലെ ആശുപത്രിയിലേക്ക് മാറ്റി. ഭിണ്‍ഡ് ജില്ലാ ജയിലില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.10-ഓടെ ആയിരുന്നു സംഭവം. 

ആറാം നമ്പര്‍ ബറാക്കിന്റെ ഭിത്തിയാണ് ഇടിഞ്ഞുവീണതെന്ന് പോലീസ് സൂപ്രണ്ട് മനോജ് കുമാര്‍ സിങ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പറഞ്ഞു. 22 തടവുകാര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു തടവുകാരനെ വിദഗ്ധ ചികിത്സയ്ക്കായി ഗ്വാളിയോറിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അപകടം നടന്ന സമയത്ത് ജയിലില്‍ 255 തടവുകാരായിരുന്നു ഉണ്ടായിരുന്നത്. വിവരം ലഭിച്ചതിനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയെന്നും മനോജ് കുമാര്‍ പറഞ്ഞു. ജയില്‍ കെട്ടിടത്തിന് പഴക്കമുള്ളതാണെന്നും കഴിഞ്ഞ കുറച്ചുദിവസമായി പെയ്യുന്ന കനത്തമഴയാകാം ഭിത്തി തകര്‍ന്നു വീഴാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലിന് ഏകദേശം 150 വര്‍ഷം പഴക്കമുണ്ടെന്നും ഭിത്തി ഇടിഞ്ഞുവീണതിന് പിന്നാലെ ആറാം നമ്പര്‍ ബറാക്ക് പൂര്‍ണമായി തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. 

content highlights: barrack wall collapses in madhya pradesh jail, 22 inmates injured