PFI നേതാക്കള്‍ക്ക് തുര്‍ക്കി സംഘം ആതിഥേയത്വം വഹിച്ചു; ജിഹാദിസംഘടനയുമായി അടുത്തബന്ധം


Photo: PTI

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് തുര്‍ക്കിയിലെ ജിഹാദി സംഘടനയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍. സിറിയയില്‍ ഭീകരസംഘടനയായ അല്‍ഖായിദയുടെ അനുബന്ധപ്രസ്ഥാനങ്ങള്‍ക്ക് ആയുധമെത്തിച്ചുകൊടുക്കുന്ന സംഘമാണിത്. പോപ്പുലര്‍ ഫ്രണ്ടിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ച പ്രൊഫ. പി. കോയ, ഇ.എം. അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ക്ക് തുര്‍ക്കിയിലെ ഈ സംഘം ആതിഥേയത്വം വഹിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

തുര്‍ക്കിയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന മനുഷ്യാവകാശ സംഘടനയെന്ന് സ്വയം അവകാശപ്പെടുന്ന ഐ.എച്ച്.എച്ചു.മായാണ് പോപ്പുലര്‍ ഫ്രണ്ട് ബന്ധംപുലര്‍ത്തിയിരുന്നത്. ഈ സംഘടന 2014-ല്‍ സിറിയയിലെ അല്‍ഖായിദ അനുബന്ധ ജിഹാദി സംഘടനകള്‍ക്ക് കള്ളക്കടത്തായി ആയുധം എത്തിച്ചുനല്‍കിയിരുന്നെന്ന് വ്യക്തമായിട്ടുണ്ട്.തുര്‍ക്കിയിലെ മുന്‍ ധനമന്ത്രി ബെരാത് അല്‍ബയ്‌റാകും പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്റെ മരുമകനും തമ്മില്‍ അയച്ച ഇ-മെയില്‍ സന്ദേശങ്ങളിലും ഐ.എച്ച്.എച്ചിന് ആയുധക്കടത്തുകാരുമായുള്ള ബന്ധത്തെക്കുറിച്ചു പറയുന്നുണ്ട്.



ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു

കേന്ദ്രസര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചതോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ട് മരവിപ്പിച്ചതായി ട്വിറ്റര്‍ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളും യൂട്യൂബ് ചാനലും മരവിപ്പിക്കാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: Banned Group PFI Kept Close Ties With Radical Turkey Group


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented