ഗൗതം അദാനി, ആർ.ബി.ഐ. | Photo: ANI, AFP
ന്യൂഡല്‍ഹി: ഇന്ത്യയുടെ ബാങ്കിങ് മേഖല സുസ്ഥിരമാണെന്ന് റിസര്‍വ്വ് ബാങ്ക്. അദാനി കമ്പനികളുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ഉയർന്നുവന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ആര്‍.ബി.ഐയുടെ വിശദീകരണം.
മൂലധന ക്ഷമത, പണലഭ്യത, പ്രൊവിഷന്‍ കവറേജ്, പ്രൊഫിറ്റബിലിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങള്‍ ആരോഗ്യകരമായ നിലയിലാണുള്ളതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ആര്‍.ബി.ഐയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ പരിധിയ്ക്കുള്ളിലാണ് രാജ്യത്തെ ബാങ്കുകള്‍ ഉള്ളതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ സ്ഥിരതയെ കുറിച്ച് ജാഗരൂകരായിരിക്കുമെന്നും നിരീക്ഷണം തുടരുമെന്നും ആര്‍.ബി.ഐ. പ്രസ്താവനയില്‍ പറഞ്ഞു. നിലവിലെ വിലയിരുത്തല്‍ അനുസരിച്ച് ബാങ്കിങ് മേഖല മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാകുന്ന വിധത്തിലും സ്ഥിരതയോടെയുമാണ് നിലകൊള്ളുന്നതെന്നും ആര്‍.ബി.ഐ. വ്യക്തമാക്കി.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും അദാനിയുടെ ഓഹരികളിലുണ്ടായ ഇടിവും രാജ്യത്തെ ബാങ്കിങ് മേഖലയെ കുറിച്ച് പലകോണുകളില്‍നിന്ന് ആശങ്ക ഉയരാന്‍ വഴിവെച്ചിരുന്നു. ബാങ്കിങ് മേഖലയില്‍ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കുന്ന ആര്‍.ബി.ഐ, പക്ഷേ അദാനി ഗ്രൂപ്പിനേപ്പറ്റി പ്രസ്താവനയില്‍ പേരെടുത്ത് പറയുന്നില്ല.
Content Highlights: banking sector is resilient and stable says rbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..