Photo: ANI
മുംബൈ: പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഉടന്‍ രാജ്യം വിടണമെന്ന ആഹ്വാനവുമായി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. നുഴഞ്ഞുകയറ്റക്കാരും അനധികൃത കുടിയേറ്റക്കാരും രാജ്യം വിട്ടില്ലെങ്കില്‍ അവരെ എംഎന്‍എസ് ശൈലിയില്‍ പുറത്താക്കുമെന്നും മുംബൈയില്‍ സ്ഥാപിച്ച പോസ്റ്ററുകളില്‍ മുന്നറിയിപ്പ് നല്‍കുന്നു.
മുംബൈ പനവേലിലാണ് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഫെബ്രുവരി ഒമ്പതിന് വമ്പന്‍ റാലി സംഘടിപ്പിക്കാനാണ് എംഎന്‍എസ് തീരുമാനം. ഇതിന്റെ ഭാഗമായാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
എംഎന്‍എസ് സ്ഥാപകന്‍ രാജ് താക്കറെ, അദ്ദേഹത്തിന്റെ മകന്‍ അമിത് താക്കറെ എന്നിവരുടെ ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Content Highlights: Bangladeshis leaves the country,otherwise you'll be driven out in MNS style- poster in Mumbai
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..