വെള്ളത്തിനടിയിലായി കോടികളുടെ കാറുകള്‍, ട്രാക്ടര്‍ ട്രോളിയില്‍ രക്ഷപ്പെട്ട് ആളുകള്‍; ബെംഗളൂരു കാഴ്ച


പ്രധാന നഗരപ്രദേശങ്ങളെയെല്ലാം മഴവെള്ളം മുക്കിയപ്പോള്‍ കോടികള്‍ വിലമതിക്കുന്ന കാറുകളും ലക്ഷ്വറി വീടുകളുടെ താഴ്ഭാഗങ്ങളുമെല്ലാം മുക്കാല്‍ഭാഗവും വെള്ളത്തിനടിയിലായതിന്റെ ദൃശ്യങ്ങള്‍ ബെംഗളൂരുവില്‍ നിന്ന് പുറത്ത് വരുന്നു.

ബെംഗളൂരുവിലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ കാറുകളും, വീടും

ബെംഗളൂരു: സമാനതകളില്ലാത്ത വെള്ളപ്പൊക്ക ദുരിതത്തിനാണ് ബെംഗളൂരു സാക്ഷ്യം വഹിക്കുന്നത്. വെള്ളത്തിലൂടെ ട്രാക്ടര്‍ ട്രോളികളിലും മറ്റും ജീവനുമായി രക്ഷപ്പെടുകയാണ് ആളുകള്‍.

പ്രധാന നഗരപ്രദേശങ്ങളെയെല്ലാം മഴവെള്ളം മുക്കിയപ്പോള്‍ കോടികള്‍ വിലമതിക്കുന്ന കാറുകളും ലക്ഷ്വറി വീടുകളുടെ താഴ്ഭാഗങ്ങളുമെല്ലാം മുക്കാല്‍ഭാഗവും വെള്ളത്തിനടിയിലായതിന്റെ ദൃശ്യങ്ങള്‍ ബെംഗളൂരുവില്‍ നിന്ന് പുറത്ത് വരുന്നു. ട്രാക്ടര്‍ ട്രോളിയില്‍ രക്ഷപ്പെടുമ്പോള്‍ വെള്ളത്തില്‍ മുങ്ങിയ കാറുകളെ ഭീതിയോടെ നോക്കി നില്‍ക്കുന്ന ആളുകളുടെ വീഡിയോ ബെംഗളൂരുവിന്റെ യഥാര്‍ഥ അവസ്ഥ വ്യക്തമാക്കുന്നതാണ്.

ബി.എം.ഡബ്ലു, ലക്‌സസ്, ബെന്റ്‌ലി കാറുകളാണ് ദൃശ്യങ്ങളിലുള്ളത്.ചില ലക്ഷ്വ റി വീടുകളുടെ മുറിക്കുള്ളിലെ കട്ടിലിന്റെ പകുതിയോളം വരെ വെള്ളം കയറിയതിന്റേയും ദൃശ്യം കാണം. ദൃശ്യത്തില്‍ കാണുന്ന മുങ്ങിയ കാറുകളെല്ലാം 65 ലക്ഷം മുതല്‍ രണ്ടര കോടിവരെ വിലയുള്ളതാണ്. 2015-ലെ ചെന്നൈയ്ക്ക് സമാനമായ ദുരന്തമാണ് ബെംഗളൂരു ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ബെംഗളൂരുവില്‍ നിന്നുള്ള വിവിധ ട്വീറ്റുകള്‍ വ്യക്തമാക്കുന്നു.

Content Highlights: Bangalore flood


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented