രാജ്യാന്തര യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് ജൂണ്‍ 30 വരെ നീട്ടി 


പ്രതീകാത്മക ചിത്രം | AP

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യാന്തര യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ജൂൺ 30 വരെയാണ് രാജ്യാന്തര വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്.

അതേസമയം ഡി.ജി.സി.എ പ്രത്യേക അനുമതി നൽകുന്ന രാജ്യാന്തര വിമാന സർവീസുകൾക്കും ചരക്ക് വിമാനങ്ങൾക്കും വിലക്ക് ബാധകമല്ല.

കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ വർഷം മാർച്ച് 23 മുതലാണ് രാജ്യാന്തര യാത്രാവിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയത്. എന്നാൽ വാന്ദേ ഭാരത് വിമാനങ്ങളും യുഎസ്, യുകെ ഉൾപ്പെടെയുള്ള 27 രാജ്യങ്ങളുമായി സഹകരിച്ച് എയർ ബബിൾ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സർവീസ് നടത്തിയിരുന്നു. കോവിഡ് രണ്ടാം വ്യാപനത്തിന്റെ സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള എയർ ബബിൾ സർവീസിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

content highlights:Ban on International Passenger Flights Extended Till June 30

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented