മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞു;4 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍


ലവ് ജിഹാദ് ആരോപിച്ചാണിവര്‍ വിവാഹം തടഞ്ഞത്. യുവതിയുടെ അമ്മ വിവാഹത്തിന് സമ്മതിച്ചിരുന്നു.

പ്രതീകാത്മക ചിത്രം | Photo: AFP

മൈസൂരു: ചിക്കമഗളൂരുവില്‍ മുസ്ലിം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞ നാലു ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. ചിക്കമഗളൂരു നിവാസികളായ ഗുരു, പ്രസാദ്, പാര്‍ഥിഭന്‍, ശ്യാം എന്നിവരാണ് അറസ്റ്റിലായത്.

ലവ് ജിഹാദ് ആരോപിച്ചാണിവര്‍ വിവാഹം തടഞ്ഞത്. യുവതിയുടെ അമ്മ വിവാഹത്തിന് സമ്മതിച്ചിരുന്നു. സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരാകാനുള്ള നടപടികള്‍ക്കിടെ പ്രതികളെത്തി തടയുകയായിരുന്നു. തുടര്‍ന്ന്, യുവാവിനെയും യുവതിയെയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

സ്റ്റേഷനില്‍വെച്ച് യുവാവ് ഇവര്‍ക്കെതിരേ പരാതിനല്‍കിയതോടെ പോലീസ് കേസെടുക്കുകയായിരുന്നു. ചിക്കമഗളൂരു ജില്ലാ പോലീസ് മേധാവി ഉമാ പ്രശാന്തിന്റെ മേല്‍നോട്ടത്തിലാണ് കേസന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Content Highlights: Bajrang Dal activists arrested for stopping inter-faith marriage


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented