ജാമ്യം തരാം- പക്ഷെ, 100 ചെടികള്‍ നട്ടുവളര്‍ത്തണം
ഒരു ക്രിമിനല്‍ കേസിലെ പ്രതിയോട് ഒഡിഷ ഹൈക്കോടതി ജഡ്ജി പാണിഗ്രാഹി പറഞ്ഞു. ഇതു കേട്ട പ്രതി ആശ്വസിച്ചു. ഒപ്പം വിസ്മയവും. കാരണം ജയിലില്‍ കഴിയേണ്ടതില്ലല്ലോ.
ഒരു വധശ്രമ കേസില്‍ പ്രതിയായ സുബ്രാന്‍ഷു പ്രധാന്‍ എന്ന യുവാവിന് അങ്ങനെ ജാമ്യം കിട്ടി. ഒഡിഷയിലെ മധാപു ഗ്രാമത്തിലാണ് യുവാവ് താമസിക്കുന്നത്. ഇന്ത്യന്‍ ജുഡീഷ്വറിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്രകൃതിസംരക്ഷണത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് ഒരു ഉത്തരവ് ക്രിമിനല്‍ കേസില്‍ ഉണ്ടാകുന്നത്.
മൂന്ന് മാസത്തിനുള്ളില്‍ പ്രതി തന്റെ ഗ്രാമത്തില്‍ 100 ചെടികള്‍ നടണം. അതിനുള്ള തെളിവ് കേസ് അന്വേഷണ ഉദ്യോഗസ്ഥനു നല്‍കിയിരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഇതില്‍ വീഴ്ച്ച വരുത്തിയാല്‍ ജാമ്യം റദ്ദാകും. ചെടി നടാണെന്ന് പ്രതി കോടതിയോടു സമ്മതിക്കുകയും ചെയ്തു.
ചില കേസുകളില്‍ ജാമ്യം നല്‍കുന്നതിനായി ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് സംഭാവന നല്‍കണമെന്നുള്ള വ്യവസ്ഥയും രാജ്യത്തെ ഒട്ടേറെ കോടതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയില്‍ സംഭാവന നല്‍കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ചെടികള്‍ നട്ടുവളര്‍ത്താനുള്ള ഉത്തരവ് ഇന്ത്യയില്‍ ആദ്യമായിട്ടാണ്. പ്രകൃതി സംരക്ഷണ നിയമം ലംഘിച്ചതിന് മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥിന് സുപ്രീം കോടതി ഒരിക്കല്‍ വലിയ പിഴ ചുമത്തിയിരുന്നു.
Content Highlights: Bail for 100 Tree Sapling, Odisha High court oder