പ്രിയങ്ക ഗാന്ധി (ഫയൽ ചിത്രം)
ഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ രാജ്യസഭയില്‍ എത്തിക്കണമെന്ന ആവശ്യവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഛത്തീസ്ഗഢില്‍നിന്ന് പ്രിയങ്കയെ മത്സരിപ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക തീരുമാനമാവാതെ നീളുകയും ചര്‍ച്ചകള്‍ തുടരുകയും ചെയ്യുന്നതിനിടെയാണിത്.
കഴിഞ്ഞ തവണയും പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും നേതൃത്വം ഇത് നിരസിക്കുകയായിരുന്നു. കര്‍ണാടകയില്‍നിന്ന് ജയറാം രമേശ്, തമിഴ്നാടുനിന്ന് പി. ചിദംബരം, മധ്യപ്രേദശില്നിന്ന് വിവേക് തന്‍ഹ, ഹരിയാണയില്‍നിന്ന് കുമാരി സെല്‍ജ, രാജീവ് ശുക്ല, രാജസ്ഥാനില്‍നിന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജേവാല, ആനന്ദ് ശര്‍മ, മുകുള്‍ വാസ്നിക്, മിലിന്ദ് ഡിയോറ തുടങ്ങിയവരാണ് സാധ്യതാപട്ടികയിലുള്ളത്. ഗുലാം നബി ആസാദിന്റെ പേരും കോണ്‍ഗ്രസ് വൃത്തങ്ങള്‍ക്കിടയില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.
Content Highlights: Priyanka to be Congress’s nominee for Rajya Sabha
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..