വീട്ടില്‍ കയറി കുളി, ഉറക്കം, ആത്മഹത്യ; യൂറോപ്പ് യാത്ര കഴിഞ്ഞെത്തിയ ദമ്പതിമാര്‍ കണ്ടത് മൃതദേഹം


പ്രതീകാത്മകചിത്രം | Photo: Mathrubhumi

ബെംഗളൂരു: യൂറോപ്പ് യാത്ര കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ ദമ്പതിമാർ കണ്ടത് അപരിചിതന്റെ മൃതദേഹം. പൂജാമുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ അസം സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നും ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പോലീസ് പിന്നീട് വ്യക്തമാക്കി.

ഐ.ടി ജീവനക്കാരനായ ശ്രീധര്‍ സുമന്ദ് റോയിയുടെ ഇന്ദിരാന​ഗറിലെ വീട്ടിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയോടെ ആംസ്റ്റര്‍ഡാമില്‍ നിന്നും തിരിച്ചെത്തിയ ശ്രീധറും ഭാര്യയും വീടിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്ന വാതിൽ തുറക്കാൻ ആളെ കൊണ്ടുവന്നു. തുടര്‍ന്ന് അകത്തുകടന്ന ദമ്പതിമാർക്ക് വീട് കൊള്ളയടിക്കപ്പെട്ടതായി മനസ്സിലായി. അകത്തുനിന്ന് പൂട്ടിയ പൂജാമുറിയുടെ വാതിൽപ്പഴുതിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍തന്നെ പോലീസിനെയും സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെയും വിവരമറിയിച്ചു. അസം സ്വദേശിയായ ദിലീപ് ബഹദൂര്‍ എന്ന ദിലീപ്കുമാറാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു.



ബുധനാഴ്ച രാത്രി പത്തരയോടെ വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ ദിലീപ് കുമാർ മരിക്കുന്നതിന് മുമ്പ് മണിക്കൂറുകളോളം വീടിനുള്ളില്‍ ചെലവഴിച്ചതായി പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഇയാൾ അടുക്കളയിൽ കയറി ലക്ഷുഭക്ഷണം കഴിക്കുകയും പിന്നീട് കുളിക്കുകയും അതിനുശേഷം അയാൾ തന്നെ കൊണ്ടുവന്ന വസ്ത്രം മാറ്റി ധരിക്കുകയും പിന്നീട് കിടപ്പുമുറിയിൽ കിടന്നുറങ്ങുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ടെന്ന് പോലീസ് അറിയിച്ചു.

ദിലീപ് കുമാർ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അവ്യക്തമാണ്. ഒരുപക്ഷെ വീട്ടുകാർ മടങ്ങിയെത്തിയതിന്റെ പരിഭ്രമത്തിൽ ഇയാൾ ജീവനൊടുക്കിയതാവാമെന്ന് പോലീസ് സംശയിക്കുന്നു. അതേസമയം വീടിന്റെ പിൻവാതിലിൽ കൂടി ഇയാൾക്ക് രക്ഷപ്പെടാമായിരുന്നു എന്ന സാധ്യതയും പോലീസ് ചൂണ്ടിക്കാട്ടുന്നു. ഇയാളുടെ ആത്മഹത്യ, പ്രത്യേകിച്ച് പൂജാമുറിയിൽ തന്നെ ആത്മഹത്യ ചെയ്യാനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് നിലവിൽ വ്യക്തതയില്ലെന്ന് ഉന്നത ഉദ്യോ​ഗസ്ഥൻ പ്രതികരിച്ചു.

Content Highlights: assam,benguluru,europe trip


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented