കെ സി ത്യാഗി | Photo: PTI
പട്‌ന: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകളെ പാര്‍ട്ടി പിന്തുണക്കുന്നുണ്ടെങ്കിലും താങ്ങുവിലയിലും കുറച്ച് ഉത്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്ന കര്‍ഷക സംഘടനകളുടെ ആവശ്യത്തെ പിന്തുണച്ച് ബിജെപി സഖ്യകക്ഷിയായ ജെ.ഡി.യു.
കര്‍ഷക സംഘടനകളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്ന് ജെ.ഡി.യു ജനറല്‍ സെക്രട്ടറി കെ സി ത്യാഗി ആവശ്യപ്പെട്ടു.
ഉത്പന്നങ്ങളുടെ വില നിര്‍ണയം സംബന്ധിച്ച കര്‍ഷകരുടെ ആവശ്യം ന്യായമാണെന്നും താങ്ങുവിലയെക്കാള്‍ കുറഞ്ഞ വില നല്‍കി കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങുന്നത് കുറ്റകരമാക്കുന്ന തരത്തില്‍ ബില്ലുകളില്‍ ഭേദഗതി വരുത്തണമെന്നുമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് ത്യാഗി പറഞ്ഞു.
ബില്ലുകളില്‍ സൂചിപ്പിച്ചിട്ടില്ലെങ്കിലും താങ്ങുവില കര്‍ഷകര്‍ക്ക് ഉറപ്പാക്കുമെന്നും അതിനേക്കാള്‍ കുറഞ്ഞ വില നല്‍കുന്നവര്‍ക്ക് നിയമാനുസൃതമായ ശിക്ഷ നല്‍കുമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഉറപ്പു നല്‍കിയതായും ത്യാഗി കൂട്ടിച്ചേര്‍ത്തു.
പൊതുവിതരണസമ്പ്രദായം വഴി കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചതായി പാര്‍ട്ടി വക്താവ് കൂടിയായ ത്യാഗി പറഞ്ഞു. താങ്ങുവില അടിസ്ഥാനമാക്കി ബിഹാറിലെ ബങ്ക ജില്ലയില്‍ നെല്ല് സംഭരണം ആരംഭിക്കുമെന്നും ത്യാഗി അറിയിച്ചു.
കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കാണ് ജെഡിയു ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും ഇടനിലക്കാരുടെ ഇടപെടല്‍ കുറയ്ക്കാനാണ് 2006 ലെ എഎംപിസി ആക്ടില്‍ സംസ്ഥാനസര്‍ക്കാര്‍ ഭേദഗതി വരുത്തിയതെന്നും ത്യാഗി പറഞ്ഞു.
(ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)
Content Highlights: Back farmers’ demand says JD(U) general secretary KC Tyagi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..