പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഷാദോല്‍(മധ്യപ്രദേശ്): ചികിത്സയുടെപേരില്‍ രണ്ടരമാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പുദണ്ഡ് പഴുപ്പിച്ച് കുത്തി. കുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ ഷാദോല്‍ ജില്ലയിലെ കതോട്ടിയയിലാണ് സംഭവം. പ്രാദേശികമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ അധികൃതര്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
പ്രാഥമികാന്വേഷണപ്രകാരം ന്യുമോണിയയാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചാലേ യഥാര്‍ഥകാരണം വ്യക്തമാകൂവെന്നും ജില്ലാ കളക്ടര്‍ വന്ദന വൈദ്യ പറഞ്ഞു.
അസുഖം ബാധിച്ച കുഞ്ഞിനെ ആദ്യം ഒരു വൈദ്യനെയാണ് കാണിച്ചതെന്ന് അമ്മ പറഞ്ഞു. അസുഖം ഭേദമാവാത്തതിനെത്തുടര്‍ന്ന് മറ്റൊരിടത്ത് എത്തിച്ചു. അവിടെവെച്ചാണ് ചികിത്സയുടെ പേരില്‍ കുഞ്ഞിന്റെ ദേഹത്ത് 51 തവണ കമ്പി പഴുപ്പിച്ച് കുത്തിയത്. കുഞ്ഞിന്റെ സ്ഥിതി കൂടുതല്‍ ഗുരുതരമായതോടെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് ഷാദോല്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Content Highlights: Baby Poked 51 Times With Hot Rod To Treat Pneumonia, Dies
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..